ഒറ്റ ദിവസത്തിൽ ഞെട്ടി കേരളം, ഇന്നലെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ച ദിവസം; നിയന്ത്രണം വരുമോ?

Published : Mar 14, 2024, 04:41 PM IST
ഒറ്റ ദിവസത്തിൽ ഞെട്ടി കേരളം, ഇന്നലെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ച ദിവസം; നിയന്ത്രണം വരുമോ?

Synopsis

ഇന്നലത്തെ പീക്ക് സമയ ഡിമാൻഡ് 5066 മെഗാവാട്ടായിരുന്നു.

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളം ഓരോ ദിവസവും വൈദ്യുതി ഉപയോഗത്തിലും ഞെട്ടിക്കുന്നു. ഇന്നലെ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ പീക്ക് സമയ ഡിമാൻഡ് 5066 മെഗാവാട്ടായിരുന്നു. കേരളത്തിലെ വൈദ്യുതി ഉപയോഗത്തിലെ സർവകാല റെക്കോർഡായിരുന്നു ഇത്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടെന്ന സർവകാല റെക്കോഡാണ് ഇന്നലത്തെ 5066 മെഗാവാട്ട് ഉപയോഗത്തിലൂടെ മറികടന്നത്. തുടർച്ചയായ മൂന്നാം ദിവസവും കേരളത്തിലെ മൊത്ത വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുകയും ചെയ്തു. ഇന്നലത്തെ മൊത്തം ഉപയോഗം 101.84 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്.

എസ്എഫ്ഐക്ക് വമ്പൻ തിരിച്ചടി! കടുത്ത നടപടിയിലേക്ക് വിസി, സർവകലാശാല യൂണിയൻ അസാധു ആക്കും; അന്വേഷണം ആവശ്യപ്പെടും

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. ഈ യോഗത്തിൽ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണങ്ങളുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; വധശ്രമത്തിന് കേസെടുത്തു, അഞ്ച് പേര്‍ അറസ്റ്റില്‍
സിസിടിവി ദൃശ്യം തുണയായി, പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍