അടിസ്ഥാന ശമ്പളം 2000 രൂപ, ഔദ്യോ​ഗിക വസതിയും വാഹനവും; പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

Published : May 15, 2026, 01:26 PM IST
pinarayi vijayan

Synopsis

10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതാവായപ്പോൾ വി ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയാണ്. ഇരുവർക്കും ലഭിക്കുന്ന ശമ്പളത്തിലും ആനുകൂല്യങ്ങളിലും വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

തിരുവനന്തപുരം: 10 വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുകയാണ്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ് നിയുക്ത മുഖ്യമന്ത്രിയെന്നതും രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് ഇനി ട്വിസ്റ്റുകളുടെ കാലമാക്കുന്നു. അധികാരങ്ങൾക്കപ്പുറം, ഇരു നേതാക്കൾക്കും ലഭിച്ചിരുന്ന ശമ്പളവും ആനുകൂല്യങ്ങളുമടക്കം ഇനി വെച്ചുമാറപ്പെടും. കേരളത്തിലെ മുൻ മുഖ്യന്ത്രിയായിരുന്ന പിണറായി വിജയന് പ്രതിപക്ഷ സ്ഥാനത്തേക്ക് വരുമ്പോൾ എന്തൊക്കെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ലഭിക്കുകയെന്ന് നോക്കാം.

ക്യാബിനറ്റ് പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവിന് വെറും 2000 രൂപയാണ് അടിസ്ഥാന ശമ്പളം. എന്നാൽ, ക്ഷാമബത്ത (ഡിഎ) ആയി 38,429 രൂപ മാസാമാസം ലഭിക്കും. മണ്ഡല അലവൻസ് ആയി 40,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. യാത്രാ അലവൻസിനായി പിണറായി വിജയന് 17,000 രൂപയും ലഭിക്കും. ആകെ ഒരു മാസം പ്രതിപക്ഷ നേതാവിന്റെ ശമ്പളം 97,429 രൂപയാണ്. ഇത് കൂടാതെ പിണറായി വിജയന് സകുടുംബം പൂർണ ചികിത്സാ പരിരക്ഷയും ലഭിക്കും. വെഹിക്കിൾ അഡ്വാൻസ് ആയി 10 ലക്ഷം രൂപ, ഹൗസ് അഡ്വാൻസ് ആയി 20 ലക്ഷം രൂപ എന്നിങ്ങനെയും ആനുകൂല്യങ്ങൾ. ഇത് കൂടാതെ പ്രതിപക്ഷ നേതാവിന് സ്വന്തമായി ഒരു ഔദ്യോ​ഗിക വസതിയും, കാറും, പൈലറ്റ് വാഹനവും ലഭിക്കും.

മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും

മുഖ്യമന്ത്രിയാകുമ്പോൾ വി ഡി സതീശന് പ്രതിമാസം അടിസ്ഥാന ശമ്പളവും അലവൻസുകളും ചേ‍ർത്ത് 1,85,000 രൂപയാണ് ശമ്പളമായി ലഭിക്കുകയെന്നാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. ഇതിന് പുറമേ യാത്രയ്ക്കായി ഔദ്യോ​ഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്ക് ട്രെയിന്‍-വിമാന യാത്രകള്‍ക്ക് പ്രത്യേത യാത്രാ അലവന്‍സുകളും സൗകര്യങ്ങളുമുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂര്‍ണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇനി, 5 വ‍‌‍ർഷം കഴിഞ്ഞ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷനും ലഭിക്കും. താമസത്തിന് ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി. സ‍ർക്കാ‌ർ നൽകുന്ന ഈ ബം​ഗ്ലാവിന് 24 മണിക്കൂര്‍ കര്‍ശനമായ സുരക്ഷയും ഉണ്ടായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ; ചെന്നിത്തല തന്റെ നേതാവെന്ന് സതീശൻ, മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല
'ഡീൻ മൂക്കാത്ത പഴുത്ത നേതാവ്'; ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ്