സ്വര്‍ണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ വ്യാജ വാർത്ത, പ്രസ് കൗൺസിലിന് ഡിജിപിയുടെ പരാതി

By Web TeamFirst Published Jul 14, 2020, 1:01 PM IST
Highlights

സ്വർണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി.

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതിയുമായി ഡിജിപി. സ്വർണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ ചില മാധ്യമങ്ങള്‍ വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥർക്കെതിര വ്യാജ വാർത്തകൾ നൽകുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും വാർത്തകളും ചേർത്താണ് പ്രസ് കൗൺസിലിന് ഡിജിപി പരാതി നൽകിയത്. 

അതേ സമയം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ സ്വപ്ന സുരേഷിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇന്നലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്നയ്ക്കെതിരെ കേസടുത്തത്. എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും പിഡബ്ല്യൂസി, വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

 

കൂടുതൽ വാര്‍ത്തകള്‍ ഇവിടെ വായിക്കാം

ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട്; എൻഐഎ കോടതി ഉത്തരവ് ഇൻ്റർപോളിന് കൈമാറും

സ്വർണ്ണക്കടത്ത്: ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്ന് സരിത്തിന്‍റെ മൊഴി

 

 

 

click me!