പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

Published : Apr 09, 2024, 07:16 PM ISTUpdated : Apr 09, 2024, 07:41 PM IST
പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

Synopsis

പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട്  സാദിഖലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട്  സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും വ്യക്തമാക്കി. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയും അറിയിച്ചു. ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകൾ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ