നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം 49.7 ശതമാനമാണ് പോളിങ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

01:02 PM (IST) Apr 09
യുഡിഎഫിന് അനുകൂലമായ വലിയ കൊടുങ്കാറ്റ് ഉണ്ടാകുന്നു എന്ന പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. ആറന്മുളയിലെ വോട്ടിംഗ് മെഷീനിലെ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് പ്രശ്നവും ആന്‍റോ ആന്‍റണി ചൂണ്ടികാട്ടി. എല്ലാ ബൂത്തിലും ഈ പ്രശ്നമുണ്ട്. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നത്. ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ആറന്മുളയിൽ മന്ത്രി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പോകും. മന്ത്രി പ്രവചിച്ച ഭൂരിപക്ഷം അബിൻ വർക്കിക്ക് ലഭിക്കും.
01:00 PM (IST) Apr 09
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പിലിക്കോട് - പുത്തിലോട് 137 ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തെന്ന് പരാതി. തടഞ്ഞ ബൂത്ത് ഏജന്‍റിനെ മർദിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. റീപോളിംഗ് വേങ്ങമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
01:00 PM (IST) Apr 09
നല്ല ആത്മവിശ്വാസത്തിലാണെന്ന് കെ ബി ഗണേഷ്‍കുമാര്‍. തനിക്ക് വോട്ടു ചെയ്തവർ സന്തോഷത്തോടെ അത് തുറന്നു പറയുന്നുണ്ട്. പത്തനാപുരത്ത് മികച്ച പോളിങ്ങാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.
12:59 PM (IST) Apr 09
ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല -അബിൻ വർക്കി
ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്ന് അബിൻ വര്‍ക്കി. ആറന്മുളയിലെ ജനങ്ങളെ വിലകുറച്ചു കാണുന്നില്ല. കാടിളക്കിവരുന്ന തരംഗമാണ്. അതിൽ ആറന്മുള പിടിച്ചു നിൽക്കില്ലെന്നും അബിൻ വര്‍ക്കി പറഞ്ഞു.
12:31 PM (IST) Apr 09
കള്ലവോട്ട് ആരോപണത്തിൽ വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ പ്രതിഷേധം. ബിജെപി പ്രവർത്തകർ പൊലീസുമായി തർക്കിക്കുകയണ്. സജീവൻ എന്ന വ്യക്തിയുടെ വോട്ട് മറ്റൊരാൾ തപാൽ വോട്ടായി ചെയ്തതാണ് പ്രശ്നം. തെറ്റായി രേഖപ്പെടുത്തപ്പെട്ടതുകൊണ്ടാണ് സജീവന് വോട്ട് ചെയ്യാൻ കഴിയാതിരിക്കുന്നത്. റിട്ടേണിംഗ് ഓഫീസർ വരാതെ പിരിഞ്ഞു പോകില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.വടക്കാഞ്ചേരി എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു ബൂത്തിനു മുന്നിൽ കുത്തിയിരിക്കുകയാണ്.
12:29 PM (IST) Apr 09
ഷൊർണൂരിൽ കള്ളവോട്ട് ആരോപണം. കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി. പരുത്തിപ്ര ബിഎംഎസ്എൽപി സ്കൂളിലെ 169 നമ്പർ ബൂത്തിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. ബി.നിഖിൽ എന്നയാളുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. ടെൻഡർ വോട്ടിലൂടെ പ്രശ്നം പരിഹരിക്കാം എന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർ പരാതി നൽകും.
12:27 PM (IST) Apr 09
വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിർവഹിക്കേണ്ടതെന്നും ജയിക്കുന്നവർക്ക് നാടിന് നല്ല രീതിയിൽ സേവിക്കാൻ കഴിയണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.കേരളത്തിൽ നല്ല ഭരണമുണ്ടാവണം. തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണം. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയത്തിലേക്ക് വരുന്നുരമേശ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നു. നല്ല വ്യക്തത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.ആലപ്പുഴ മണ്ഡലത്തിലെ 219 നമ്പർ ( സെന്‍റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ) ബൂത്തിലാണ് കുഞ്ചാക്കോ ബോബൻ വോട്ട് ചെയ്തത്.
12:17 PM (IST) Apr 09
ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ശശി തരൂര്‍. അതിനുവേണ്ടി കേരളം മുഴുവൻ വോട്ടു ചെയ്യുന്നു. ഉയർന്ന വോട്ടിംഗ് ശതമാനം അതാണ് സൂചിപ്പിക്കുന്നത്. യുഡിഎഫിൽ മുഖ്യമന്തിയെ തീരുമാനിക്കാനൊന്നും വലിയ പ്രശ്‌നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കും. ബിജെപി ഒന്ന് രണ്ട് സ്ഥലങ്ങളിൽ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഈ സ്ഥലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടമാണുള്ളത്. ഇവിടെ അപകടം മനസിലാക്കി ജനങ്ങൾ വോട്ടു ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞു.
12:09 PM (IST) Apr 09
ഭരണ തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും എം മുകേഷ്. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ മാത്രം മതി.പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. താൻ സിനിമയിൽ സജീവമായി കഴിഞ്ഞു. രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്.ആ സേവനം തുടരും. പൊതുപരിപാടികളിൽ സജീവമല്ലെന്ന ആക്ഷേപത്തിനും മുകേഷ് മറുപടി നൽകി. പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണ്.പിന്നെ പൊതുപരിപാടികളിൽ പുതിയ ആൾക്കാരും വരട്ടെയെന്നും മുകേഷ് പറഞ്ഞു.
11:55 AM (IST) Apr 09
ഇത് നമ്മളുടെ അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്തശേഷം ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടൊവിനോ മറുപടി നൽകി. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. താൻ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ല.ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു.
11:51 AM (IST) Apr 09
വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്യാൻ എത്തി വധു. വയനാട് മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ ആണ് വിവാഹ വസ്ത്രത്തിൽ എത്തി വോട്ട് ചെയ്തത്.മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ ആയിരുന്നു വോട്ട്.
പത്തനംതിട്ടയിലും വിവാഹത്തിന് മുമ്പ് വോട്ട് ചെയ്യാൻ വധു എത്തി. പത്തനംതിട്ട അടൂർ നെല്ലിമുകൾ സ്വദേശിനി ആശ വിൽസൺ ആണ് പാറക്കൂട്ടം സർക്കാർ എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇന്നാണ് ആശയുടെ വിവാഹം. വിവാഹ വേഷത്തിലാണ് ആശ വോട്ട് ചെയ്യാൻ എത്തിയത്.
വയനാട് മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ വോട്ട് ചെയ്യാനെത്തിയപ്പോള്‍
ആശ വിൽസണ്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍
11:44 AM (IST) Apr 09
തൃശൂര്‍ വാണിയംപാറ ഇ കെ എം യു പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ 63)ആണ് മരിച്ചത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
11:42 AM (IST) Apr 09
രാവിലെ 11 മണിവരെയുള്ള കണക്ക് പ്രകാരം 33.28ശതമാനമാണ് കേരളത്തിലെ പോളിങ്. രാവിലെ മുതൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നത്. 14 ജില്ലകളിലും പോളി ശതമാനം 30 കടന്നു. എറണാകുളത്തും തൃശൂരും പാലക്കാടും വയനാടും 35 ശതമാനത്തിന്‍റെ അടുത്താണ് പോളിങ്.
11:36 AM (IST) Apr 09
ബിജെപി വലിയ കക്ഷിയായി മാറുമെന്ന് അനിൽ ആന്‍റണി. മറ്റു സംസ്ഥാനങ്ങളിലെ പോലെ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റ മുന്നണിയായി ബിജെപിക്കെതിരെ ഒന്നിക്കുന്നത് ഭാവിയിൽ കേരളം കാണും. ശോഭ സുരേന്ദ്രൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞു വിവാദം ഉണ്ടാക്കാനില്ലെന്നും അനിൽ ആന്‍റണി.
11:36 AM (IST) Apr 09
ഒരു പ്രവചനം നടത്താനില്ലെന്ന് നടൻ ജഗദീഷ്. ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടായില്ല.ചിലർക്ക് സർക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം. മൂന്നാമത് വരുന്ന സ്ഥാനാർത്ഥി പലയിടത്തും വിജയം തീരുമാനിക്കും. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് ജഗദീഷ് വോട്ട് ചെയ്തത്.
11:35 AM (IST) Apr 09
സർക്കാരിനെതിരെ പ്രതിഷേധമറിയിച്ചാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയത്. കറുപ്പ് വസ്ത്രം അണിഞ്ഞാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഉമ്മൻ കറുത്ത വസ്ത്രം അണിഞ്ഞെത്തിയത്.
11:34 AM (IST) Apr 09
വൈകിട്ട് ആറുമണിക്ക് ശേഷം പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമാകും. പിണറായി വിജയൻ സര്‍ക്കാരിന്‍റെ അസ്തമയമായിരിക്കുമെന്നും എകെ ആന്‍റണി പറഞ്ഞു. ഇനി അവർക്ക് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാം. യുഡിഎഫ് വരും എന്ന് 100% ഉറപ്പാണെന്നും എകെ ആന്‍റണി പറഞ്ഞു. ജഗതി സ്കൂളിലെത്തിയാണ് ആന്‍റണി വോട്ട് രേഖപ്പെടുത്തിയത്.
11:22 AM (IST) Apr 09
സിനിമാ താരം സുരാജ് വെഞ്ഞാറമൂട് ഗവണ്മെന്റ് യുപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോള്‍. അമ്മയ്ക്കും ചേട്ടനും ഒപ്പമാണ് സുരാജ് എത്തിയത്
11:20 AM (IST) Apr 09
രാജ്യസഭാ നോമിനേറ്റഡ് അംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ ഡോ. പി.ടി. ഉഷ എംപി, മാതാവ് ലക്ഷ്മി അമ്മയോടൊപ്പം കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂൾ, 34-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
11:18 AM (IST) Apr 09
എൻഡിഎ കേരളത്തിൽ നിർണായക ശക്തിയാകുമെന്ന് എം.ടി.രമേശ്. കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ മൂന്നാം ബദൽ ഉണ്ടാകും. മതസാമുദായിക വർഗീയ ശക്തികൾക്ക് ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടും. വോട്ടിന് നോട്ട് ആരോപണത്തിലും രമേശ് മറുപടി പറഞ്ഞു. ബിജെപി അങ്ങനെ ആളുകളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൈമാറണം. അന്വേഷണത്തിൽ സത്യം പുറത്തുവരട്ടെ. ദൃശ്യങ്ങൾ ഇന്നത്തെ കാലത്ത് എങ്ങനെയും ചിത്രീകരിക്കപ്പെടാം. പണം കൊടുത്ത് സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ല.ശോഭ സുരേന്ദ്രൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ശോഭയുടെയും കോൺഗ്രസിൻ്റെയും പരാതി അന്വേഷിക്കട്ടെ. ദൃശ്യങ്ങളിൽ കാണുന്നവർ ശോഭയുടെ കൂട്ടത്തിലും കാണുന്നില്ലേ? പാലക്കാട് ബിജെപി ജയിക്കാൻ പോകുന്നതിന്‍റെ വേവലാതി. യുഡിഎഫിനും എൽഡിഎഫിനും സമനില തെറ്റിയെന്നും എൻഡിഎ വൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും എംടി രമേശ് പറഞ്ഞു.
11:15 AM (IST) Apr 09
തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെത്തി നടൻ ആസിഫ് അലി വോട്ട് രേഖപ്പെടുത്തി. സഹോദരൻ അസ്കര്‍ അലിയും കൂടെയുണ്ടായിരുന്നു. തൊടുപുഴയിലെ തലമുറ മാറ്റം മാതൃകാപരമാണെന്നും താൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പിജെ ജോസഫ് തന്നെ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്നും ആസിഫ് അലി പറഞ്ഞു.
10:43 AM (IST) Apr 09
കാസർകോട് ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റ്. യുഡിഎഫ് സ്ഥാനാർത്ഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജൻറ് ബി എം ജമാലാണ് ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയത്. കണ്ണട പൊലീസ് പിടിച്ചെടുത്തു. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം.
10:41 AM (IST) Apr 09
പോളിംഗ് സ്‌റ്റേഷന് സമീപത്തെ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കൂറ്റൻ പ്രചരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിന് സമീപം സ്ഥാപിച്ചിരുന്ന കൂറ്റൻ ഹോർഡിങ്ങാണ് നീക്കിയത്. യുഡിഎഫ് പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.യുഡിഎഫ് പ്രവർത്തകർ ബോർഡ് നീക്കം ചെയ്യാൻ തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. ഇന്നലെത്തന്നെ പരാതി നൽകിയിട്ടും ബോർഡ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് യുഡിഎഫ് ആരോപിച്ചു.
10:40 AM (IST) Apr 09
രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിലെ 54 നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ഗുഡ് ബൈ പിണറായി എന്ന് കേരളം പറയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ഭരണ മാറ്റം ഉണ്ടാകുംഎല്ലാ സ്ഥലത്തും വലിയ തിരക്കാണ്. ജനങ്ങളുടെ ആഗ്രഹം യുഡിഎഫ് വരണം എന്നാണ്. ശബരിമല സ്വർണം കൊള്ളയടിച്ചവര്‍ക്ക് ആരും വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു. ആധാർമിക നടപടികൾ ബിജെപി ചെയ്യുന്നുവെന്നും രമേസ് ചെന്നിത്തല പറഞ്ഞു.
10:37 AM (IST) Apr 09
മാനന്തവാടി ബിഷപ്പിന്‍റെ പരാമർശം കൃത്യമായ സൂചന എന്ന് സിദിഖ്മാനന്തവാടി ബിഷപ്പിന്‍റെ പരാമർശം കൃത്യമായ സൂചന എന്ന് കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദിഖ്. എൽഡിഎഫിന്റെ ഫ്ലക്സുകളിൽ എല്ലാം ഉള്ളത് ഒരാൾ മാത്രം.ജനാധിപത്യത്തിന് വിഗ്രഹങ്ങൾ നല്ലതല്ല എന്ന് ബിഷപ്പിന്റെ പരാമർശത്തോട് ആണ് പ്രതികരണം. സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്നും ടി സിദ്ദിഖ് പറഞ്ഞു.100 സീറ്റുകളിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സിദ്ദിഖ്.
10:37 AM (IST) Apr 09
ജനാധിപത്യത്തിൽ വിഗ്രഹങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് അംബേദ്കർ പറഞ്ഞിട്ടുള്ളതെന്ന് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം. വിഗ്രഹങ്ങൾ ഉണ്ടായാൽ ജനാധിപത്യം തകരും.തെരഞ്ഞെടുക്കപ്പെടുന്നവർ ഏതെങ്കിലും വിഭാഗത്തിന് വേണ്ടിയല്ല മണ്ഡലത്തിന് വേണ്ടിയാകണം നിലകൊള്ളുന്നത്. ഉപയോഗിക്കുന്ന ഭാഷ മര്യാദയോടെ ഉള്ളതാകണം. തെരഞ്ഞെടുപ്പിൽ പരസ്പരം ഉപയോഗിക്കുന്ന ഭാഷകൾ മോശമാണ്. യുവതലമുറയ്ക്ക് രാഷ്ട്രീയത്തോടുള്ള താൽപര്യം കുറയും. ജനപ്രതിനിധികൾ മാതൃകാപരമായി മാന്യമായി പെരുമാറണം
10:34 AM (IST) Apr 09
എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെത്തി നടൻ മമ്മൂട്ടി വോട്ട് ചെയ്തു.
10:34 AM (IST) Apr 09
എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍ നഗര്‍ സ്കൂളിലെത്തി ഗവര്‍ണര്‍ വോട്ട് ചെയ്തു. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായെന്നും നല്ലവരെ തെരഞ്ഞെടുക്കണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു
10:32 AM (IST) Apr 09
മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ 21 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുതുന്നതായി പരാതി. രണ്ടു മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി.
10:27 AM (IST) Apr 09
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. മലയാളത്തിലാണ് പോസ്റ്റ്
10:26 AM (IST) Apr 09
ബിജെപി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ വോട്ട് ചെയ്ത് കഴിഞ്ഞശേഷം നേരെ പോയത് സ്വന്തം തോട്ടത്തിലെ പ്ലാവിന് സമീപത്തേക്കാണ്. പ്ലാവിൽ കുലച്ചുനിൽക്കുന്ന ചക്കകള്‍ക്കൊപ്പം ഒരു ഫോട്ടോയും എടുത്തു. റാന്നി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥി (ട്വന്‍റി20) തോമസ് കെ സാമുവലിന്‍റെ ചിഹ്നം ചക്കയാണ്. അത് ഓര്‍മപ്പെടുത്തിയാണ് പ്രദീപിന്‍റെ ചക്കക്കൊപ്പമുള്ള ഫോട്ടോ.
10:24 AM (IST) Apr 09
വടക്കാഞ്ചേരിയിൽ കള്ള വോട്ട് ചെയ്തതായി പരാതി. പാറപ്പറമ്പിൽ സജീവിന്റെ വോട്ടാണ് പോസ്റ്റൽ വോട്ടായി ചെയ്തത്. വടക്കാഞ്ചേരി ഗേൾസ് സ്കൂളിൽ 49 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് പോസ്റ്റൽ വോട്ട് ചെയ്തതായി അറിഞ്ഞത്. തുടർന്ന് ബിജെപി പ്രവർത്തകരെത്തി പ്രതിഷേധിച്ചു.
10:08 AM (IST) Apr 09
ഇത്തവണ മികച്ച റിസൾട്ട് ഉണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടി.ഫൈനലിൽ നല്ല ഗോൾ അടിച്ചു കൊണ്ടിരിക്കുന്നു.റെക്കോർഡ് വിജയം ഇത്തവണ ഉണ്ടാകും.ലീഗ് മികച്ച വിജയം നേടും.
എല്ലായിടത്തും നല്ല മത്സരമാണെന്നും മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്ന പണി ആണ് ഇവിടെ ചെയ്യുന്നത്.അത് ഇവിടെ ക്ലച്ച് പിടിക്കില്ല. അതുകൊണ്ടാണ് ഓരോ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കും പിന്നെ ക്ലോസ് ആകും എന്ന നില വരുന്നത്.ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുനവറലി തങ്ങളും പാണക്കാട് സികെ എം എം എ എൽപി സ്‌കൂൾ 128ആം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തി. പി കെ കുഞ്ഞാലികുട്ടിയും ഇതേ സ്കൂളിലെ 129ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.
10:05 AM (IST) Apr 09
10:00 AM (IST) Apr 09
09:55 AM (IST) Apr 09
ശോഭ സുരേന്ദ്രനെതിരെ രാജ്‍മോഹൻ ഉണ്ണിത്താൻ. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും വോട്ടിന് നോട്ട് വിവാദത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. വീഡിയോ എടുത്ത് പുറത്തുവിട്ട യുവാക്കൾക്ക് സോഷ്യൽ മീഡിയ അവാർഡ് കൊടുക്കണം. പണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണം. ശോഭയെ അയോഗ്യയാക്കണം.
09:54 AM (IST) Apr 09
തിരൂരിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാൻ. കൂടുതൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ നാട്ടിലെത്താൻ സാധിച്ചിട്ടില്ല. അതിന്റെ കുറവ് പോളിങ്ങിൽ ഉണ്ടാകും. യുഡിഎഫ് വികസനം പറഞ്ഞിട്ടില്ലെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു.
09:53 AM (IST) Apr 09
ശുഭ പ്രതീക്ഷയെന്ന് റോഷി അഗസ്റ്റിൻ. യാതൊരു ആശങ്കയും ഇല്ലെന്നും തുടര്‍ഭരണം ഉണ്ടാകുമെന്നും പ്രതികരണം
09:52 AM (IST) Apr 09
ആറന്മുള മണ്ഡലത്തിലെ മല്ലപ്പുഴശേരി ബൂത്തിൽ വോട്ടിംഗ് മെഷിനിൽ വീണാ ജോർജ്ജിന്‍റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളുവെന്ന് കോണ്‍ഗ്രസ്.മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം. ജില്ലാ കളക്ടരെ വിളിച്ചു പരാതി അറിയിച്ചു. പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
09:52 AM (IST) Apr 09
കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു. വർഗീയ ദ്രുവീകരണത്തിന് പേരാമ്പ്രയിലെ ജനം മറുപടി പറയും.ഇടതുമുന്നണി സെഞ്ച്വറി അടിക്കുമോയെന്ന് ചോദ്യത്തോട് വോട്ട് എണ്ണിക്കഴിയുമ്പോൾ പറയാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.