കോട്ടയത്തെ ബാറുകളിലെ പണപ്പിരിവ്; എത്ര ഉന്നതനായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു

Published : Aug 29, 2026, 07:49 PM IST
m liju

Synopsis

കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് കമ്മീഷണർ നടത്തിയ മിന്നൽ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തി. സംഭവത്തിൽ ഡിജിറ്റൽ തെളിവുകളടക്കം പിടിച്ചെടുക്കുകയും ബാറുടമകൾ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി

കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കി. അഴിമതിയോട് ഒരു തരത്തിലുള്ള ഒത്തുതീർപ്പും സർക്കാരിന്റെ നയമല്ലെന്നും എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ടെത്തി നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ നേരിട്ടും ഏജന്റുമാർ മുഖേനയും പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് മൂന്ന് ദിവസം രഹസ്യ അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി. ഇന്നലെ രാത്രി ഒൻപതുമണിയോടെ എക്‌സൈസ് കമ്മീഷണർ സാംബശിവറാവുവും വിജിലൻസ് എസ്.പി കൃഷ്ണകുമാർ ഐ.പി.എസും നേരിട്ടെത്തിയാണ് ബാറുകളിൽ പരിശോധന നടത്തിയത്.

ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ മുഖേനയാണ് മറ്റ് ബാറുകളിൽ നിന്ന് പണം ശേഖരിച്ച് ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാറുകളിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും സന്ദർശനം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും മാസപ്പടി വിവരങ്ങളടങ്ങിയ ഡയറിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ, പണപ്പിരിവ് സംബന്ധിച്ച് ബാറുടമകൾ എക്‌സൈസ് കമ്മീഷണർക്ക് നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ ഉടൻതന്നെ സസ്‌പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടികൾ ഉണ്ടായേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി, 'പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ല, വി കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കോടാലി തന്നെ'
എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം; 3 പേർ സെൻട്രൽ പോലീസിന്റെ പിടിയിൽ