സംസ്ഥാനത്തെ മൂന്നിടങ്ങളിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ

Published : Nov 07, 2024, 08:50 AM IST
സംസ്ഥാനത്തെ മൂന്നിടങ്ങളിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ പിടിയിൽ

Synopsis

ഇടുക്കി സ്വദേശിയാണ് കഞ്ചാവുമായി ഒറ്റപ്പാലത്ത് എക്സൈസിന്റെ പിടിയിലായത്. 

പാലക്കാട്: ഒറ്റപ്പാലത്ത് 12.735 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ സായൂജ്.കെ.പി (27 വയസ്) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. 

റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർ (ഗ്രേഡ്) രാജേഷ് കുമാർ.സി.വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ ദേവകുമാർ, രാജേഷ്.കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഫിറോസ്, ഹരീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സന്ധ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവരും പങ്കെടുത്തു.

അതേസമയം, ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ്.എ.കെയും പാർട്ടിയും ചേർന്ന് 1.150 കിലോ ഗ്രാം കഞ്ചാവുമായി കൊട്ടാരക്കര മാങ്കോട് സ്വദേശി സജീറിനെ (39 വയസ്) അറസ്റ്റ് ചെയ്തു. കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനേഷ്, സനിൽ കുമാർ, സിവിൽ എക്സൈസ്  ഓഫീസർമാരായ സബീർ, മാസ്റ്റർ ചന്തു, ജയേഷ്, ഗിരീഷ് കുമാർ, നന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവരുമുണ്ടായിരുന്നു.

പരപ്പനങ്ങാടിയിൽ 1.135 കിലോ ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ (34 വയസ്) പിടിയിലായി. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌, പ്രിവന്റീവ് ഓഫീസർ കെ.പ്രദീപ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.ദിദിൻ, അരുൺ പാറോൽ, ഷിഹാബുദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എം.ലിഷ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

READ MORE: മാരകായുധം പുറത്തെടുത്ത് ഹിസ്ബുല്ല; ഇസ്രായേലിനെ വിറപ്പിച്ച് 'ജി​ഹാദ് 2' മിസൈലുകൾ

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം