ഞെട്ടിച്ച് പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം, കേരളത്തിൽ എൻഡിഎക്ക് 14 സീറ്റുകൾ വരെ; 9 എക്സിറ്റ്പോളുകളിലും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം

Published : Apr 29, 2026, 11:45 PM IST
bjp kerala

Synopsis

കേരളത്തിലെ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് ഭരണമാണ് പ്രവചിക്കുന്നത്. എന്നാൽ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുമ്പോൾ, പീപ്പിൾ ഇൻസൈറ്റ് സർവേ എൻഡിഎക്ക് 14 സീറ്റുകൾ വരെ ലഭിക്കാമെന്ന് പ്രവചിച്ചത് ഏവരെയും ഞെട്ടിക്കുന്നതായി

തിരുവനന്തപുരം: കേരളത്തിന്‍റെ ജനവിധി അറിയാൻ 4 നാൾ മാത്രമുള്ളപ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ യു ഡി എഫ് ഭരണമാണ് പ്രവചിച്ചിട്ടുള്ളത്. യു ഡി എഫ് തരംഗം പ്രവചിക്കപ്പെടാത്ത സർവെ ഫലങ്ങൾ എൽ ഡി എഫിന് ആത്മവിശ്വാസം നൽകുമ്പോൾ ബി ജെ പിക്കും പ്രതീക്ഷയേകുന്നതാണ്. ഇന്ന് പുറത്തുവന്ന 9 സർവെ ഫലങ്ങളിലും ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണി അക്കൗണ്ട് തുറക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ചില സർവെകൾ 0 മുതൽ 3 വരെയുള്ള സീറ്റുകളാണ് പ്രവചിക്കുന്നതെങ്കിൽ, പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം ഞെട്ടിക്കുന്നതാണ്. കേരളത്തിൽ എൻ ഡി എ 14 സീറ്റുകൾ വരെ നേടാമെന്നാണ് പീപ്പിൾ ഇന്‍സൈറ്റിന്‍റെ പക്ഷം. 10 സീറ്റുകൾ ചുരുങ്ങിയ പക്ഷം കിട്ടുമെന്നാണ് ഈ സർവെ പറയുന്നത്. ടൈംസ് നൗ ജെ വി സി സർവെയാകട്ടെ 3 മുതൽ 7 സീറ്റുകൾ വരെ എൻ ഡി എക്ക് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

സർവെയിലെ ബി ജെ പി സാധ്യത

എൻ ഡി എ 03-04 സീറ്റുകൾ വരെ നേടാമെന്നാണ് ടൈംസ് നൗ ജെവിസിയുടെ പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളിൽ എൻ ഡി എ 00-03 സീറ്റുകൾ വരെ നേടിയേക്കാം. എൻ ഡി എ 03-05 സീറ്റുകൾ വരെ നേടുമെന്നാണ് മാട്രിസിന്‍റെ പ്രവചനം. എൻ ഡി എ 00-04 സീറ്റുകളാണ് വോട്ട് വൈബിന്റെ സർവേ ഫലം നൽകിയിട്ടുള്ളത്. എൻ ഡി എ 00-03 സീറ്റുകൾ പീപ്പിൾസ് പൾസിന്റെ സർവെ ഫലം. എൻ ഡി എ 1-04 സീറ്റുകൾ നേടിയേക്കാമെന്നാണ് പി മാർക്കിന്റെ പ്രവചനം. എൻ ഡി എ 01-03 സീറ്റുകൾ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്. എൻ ഡി എ 10-14 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾ ഇൻസൈറ്റിന്‍റെ പ്രവചനം. എൻ ഡി എ 00-05 സീറ്റുകൾ നേടുമെന്നാണ് ജേർണോ മിററിന്റെ സർവേ ഫലം.

സർവെ ഫലം ഒറ്റനോട്ടത്തിൽ

എൽ ഡി എഫ് 52-61 സീറ്റുകൾ, യു ഡി എഫ് 72-84 സീറ്റുകൾ, എൻ ഡി എ 03-04 സീറ്റുകൾ നേടുമെന്നാണ് ടൈംസ് നൗ ജെവിസി പുറത്തുവിട്ട പ്രവചനം. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളിൽ എൽ ഡി എഫ് 49-62 സീറ്റുകൾ (39%), യു ഡി എഫ് 72-80 സീറ്റുകൾ (44%), എൻ ഡി എ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാൽ എൽ ഡി എഫ് 60-65 സീറ്റുകൾ, യു ഡി എഫ് 70-75 സീറ്റുകൾ, എൻ ഡി എ 03-05 സീറ്റുകൾ നേടുമെന്നാണ് മാട്രിസ് പറയുന്നത്. എൽ ഡി എഫ് 58-68 സീറ്റുകൾ, യു ഡി എഫ് 70-80 സീറ്റുകൾ, എൻ ഡി എ 00-04 സീറ്റുകൾ നേടുമെന്നാണ് വോട്ട് വൈബിന്റെ സർവേ ഫലം വ്യക്തമാക്കുന്നത്. എൽ ഡി എഫ് 55-65 സീറ്റുകൾ, യു ഡി എഫ് 75-85 സീറ്റുകൾ, എൻ ഡി എ 00-03 സീറ്റുകൾ പീപ്പിൾസ് പൾസിന്റെ സർവേ ഫലം. എൽ ഡി എഫ് 62-69 സീറ്റുകൾ, യു ഡി എഫ് 71-79 സീറ്റുകൾ, എൻ ഡി എ 1-04 സീറ്റുകൾ നേടുമെന്നാണ് പി മാർക്കിന്റെ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. എൽ ഡി എഫ് 58-64 സീറ്റുകൾ, യു ഡി എഫ് 72-80 സീറ്റുകൾ, എൻ ഡി എ 01-03 സീറ്റുകൾ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ ഫലം. എൽ ഡി എഫ് 58-68 സീറ്റുകൾ, യു ഡി എഫ് 66-76 സീറ്റുകൾ, എൻ ഡി എ 10-14 സീറ്റുകൾ ലഭിക്കുമെന്ന് പീപ്പിൾ ഇൻസൈറ്റ് വ്യക്തമാക്കുന്നു. എൽ ഡി എഫ് 55-65 സീറ്റുകൾ, യു ഡി എഫ് 65-80 സീറ്റുകൾ, എൻ ഡി എ 00-05 സീറ്റുകൾ ലഭിക്കുമെന്ന് ജേർണോ മിററിന്റെ സർവേ ഫലം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട് ടൗൺഷിപ്പ് ഒരുങ്ങി, 178 വീടുകളുടെയും കൈമാറ്റം നാളെ പൂർത്തിയാകുമെന്ന് ഊരാളുങ്കൽ; 2 ക്ലസ്റ്ററുകളിലായി 19 വീടുകൾ നാളെ ഗുണഭോക്താക്കൾക്ക് ലഭിക്കും
പൊലീസുകാരനെന്ന വ്യാജേനെയെത്തി, സ്റ്റേഷനിലേക്ക് റീത്തു വാങ്ങാനെത്തിയതെന്ന് തെറ്റിധരിപ്പിച്ചു, പണം തട്ടി, തട്ടിപ്പുകാരനെ തിരയുന്നു