കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പത്തട്ടിപ്പ്; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജാരാവാതെ പിവി അൻവർ

Published : Jan 07, 2026, 02:52 PM IST
pv anvar

Synopsis

തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പിവി അൻവറിന് നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിവാങ്ങുകയായിരുന്നു. ഇന്ന് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൻവർ എത്തിയില്ലെന്നാണ് വിവരം. 

മലപ്പുറം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പത്തട്ടിപ്പിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവർ. നേരത്തെ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിവാങ്ങുകയായിരുന്നു. ഇന്ന് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൻവർ എത്തിയില്ല. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 

അൻവറിൻറെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്സിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തു തന്നെ പണയംവെച്ച് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിക്കുകയായിരുന്നു. കെഎഫ്സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അൻവറിന്‍റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അൻവറിന് സമൻസയച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൃത്യമായി പറഞ്ഞാൽ 4,52,207 രൂപ; നിരോധിച്ച 2000ത്തിന്റെ നോട്ടുകളും സൗദി റിയാലും, ആലപ്പുഴയിൽ അപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിലെ സമ്പാദ്യം!
10 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, സീറ്റുകൾ വച്ചുമാറാൻ തയ്യാറെന്ന് മോൻസ് ജോസഫ്; തൊടുപുഴയിൽ ആര്?