ഇന്നലെ 30 പേർ മരിച്ചതോടെ മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 42 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. ശനിയാഴ്ച മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...

08:41 AM (IST) Aug 10
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക് തുറക്കും. 8.5 ക്യുമെക്സ്, അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു
08:37 AM (IST) Aug 10
വയനാട് ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍. വിവിധ ക്യാമ്പുകളിലായി കാല്‍ ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.
08:36 AM (IST) Aug 10
കുട്ടനാടിന്റെ താഴ്ന്ന ഭാഗങ്ങളിൽ കിഴക്കൻ വെള്ളം എത്തി തുടങ്ങി. വീട് വിട്ട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കയറി തുടങ്ങി.
08:34 AM (IST) Aug 10
മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടങ്ങി. കനത്ത മഴ തെരച്ചിലിനെ ബാധിക്കുന്നു.
08:32 AM (IST) Aug 10
കാസർകോട് കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നു. തേജസ്വിനി പുഴ കര കവിഞ് കയ്യൂർ അരയകടവ് പ്രദേശം പൂർണമായും വെള്ളത്തിലാണ്. ഇന്നലെ സ്ഥലത്തെ ഉയർന്ന വീടുകളിലേക്കാണ് ആളുകൾ മാറി താമസിച്ചത്. ഇന്ന് അവിടേക്കും വെള്ളം കയറി.
07:40 AM (IST) Aug 10
പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ . രക്ഷാപ്രവർത്തകർക്ക് പുത്തുമലയില്‍ എത്താനാകുന്നില്ല .
07:36 AM (IST) Aug 10
പെരിയാറിലെ ജലനിരപ്പ് 3.4 മീറ്റർ ആയി കുറഞ്ഞു. ഇന്നലെ രാവിലെ ഇത് 5.15 മീറ്റർ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞ് തുടങ്ങി.
07:26 AM (IST) Aug 10
ചാലക്കുടിയില്‍ മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. പെരിയാറില്‍ ജലനിരപ്പ് 4.8 മീറ്ററായി കുറഞ്ഞു.
07:21 AM (IST) Aug 10
വൃഷ്ടി പ്രദേശത്ത് അതിതീവ്ര മഴ . പനമരം, കോട്ടത്തറ, പടിഞ്ഞാറെത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദ്ദേശം . അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും . 7:30ന് മുമ്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം . എട്ട് മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം.
07:18 AM (IST) Aug 10
കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവർത്തനം തുടരുന്നു .
07:17 AM (IST) Aug 10
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല . കണ്ണൂര്‍^ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി^മംഗളുരു എക്സ്പ്രസ്, കോയന്പത്തൂര്‍^മംഗളുരു ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, മംഗലാപുരം^കോയന്പത്തൂര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, കണ്ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്^ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്^തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗൺ^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് എറണാകുളം^പാസഞ്ചര്‍, കോയന്പത്തൂര്‍^മംഗളൂരു പാസഞ്ചര്‍, തൃശ്ശൂര്‍^കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂർണമായി റദ്ദാക്കി
07:12 AM (IST) Aug 10
07:11 AM (IST) Aug 10
പലയിടത്തും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായില്ല . ഷൊർണൂർ^കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു . ആലപ്പുഴ വഴിയുള്ള ഗതാഗതം സാധാരണ നിലയിലേക്ക് .
06:40 AM (IST) Aug 10
സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ^കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.
06:32 AM (IST) Aug 10
06:23 AM (IST) Aug 10
കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.
06:06 AM (IST) Aug 10
സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ 42 മരണം .
06:05 AM (IST) Aug 10
06:03 AM (IST) Aug 10
കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ രാവിലെ പുനരാരംഭിക്കും . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും . കോട്ടക്കുന്നില്‍ തെരച്ചില്‍ ഇന്നും തുടരും.
06:02 AM (IST) Aug 10
ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7:30ന് മുന്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം.
06:01 AM (IST) Aug 10
സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാന്പുകളിലായി 93,088 പേർ . 23,891 കുടുംബങ്ങള്‍ ക്യാന്പുകളില്‍ .
02:19 AM (IST) Aug 10
താമരശ്ശേരി ചുരത്തിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു . രാത്രി 12 മുതൽ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല
12:53 AM (IST) Aug 10
കോഴിക്കോട് പ്രളയക്കെടുതിയിൽ ഒരു മരണം കൂടി . കോഴിക്കോട്, പടനിലം സ്വദേശി പുഷ്പരാജനാണ് മരിച്ചത് . രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ നിന്ന് കാണാതാവുകയായിരുന്നു . ഇതോടെ മഴക്കെടുതിയിൽ കേരളത്തിൽ മരണം നാൽപ്പതായി.
12:23 AM (IST) Aug 10
ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
11:57 PM (IST) Aug 09
കനത്ത മഴയും കാറ്റും ദുരിതപ്പെയ്ത്ത് വിതച്ച വെള്ളിയാഴ്ച മാത്രം കേരളത്തിൽ ആകെ മരണം 30. ഇതോടെ, മിന്നൽപ്പേമാരിയിൽ ആകെ മരിച്ചവരുടെ എണ്ണം 40 ആയി. വൈകിട്ട് 3 മണി വരെ കണക്കാക്കിയ മറ്റ് വിവരങ്ങൾ ഇങ്ങനെ: 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് സേനാവിന്യാസം. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.
11:55 PM (IST) Aug 09
കോഴിക്കോട് ഒരു മരണം കൂടി. രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്‍റെ (35) മൃതദേഹം കണ്ടെടുത്തു. ഇതോടെ കോഴിക്കോട് ജില്ലയിലെ ആകെ മരണം 9 ആയി.
11:32 PM (IST) Aug 09
കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഡാമുകൾ തുറക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. എന്നാൽ, കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇത് പൂർണമായും തെറ്റാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും കെഎസ്ഇബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നത്. കെഎസ്ഇബിയുടെ മറ്റ് ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉടനൊന്നും ഉണ്ടാകില്ല.
വിവിധ ജില്ലകളിൽ തുറന്ന ഡാമുകളും ജലനിരപ്പും എങ്ങനെ? വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
09:36 PM (IST) Aug 09
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 10 ശനി ) ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ശക്തമായ മഴ ജില്ലയിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ആഗസ്റ്റ്10-ന് ഒരു കാരണവശാലും പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു
09:20 PM (IST) Aug 09
താമരശ്ശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചു. രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹനഗതാഗതം അനുവദിക്കില്ല.
09:19 PM (IST) Aug 09
കക്കയം ഡാമിന്‍റെ ഷട്ടറുകൾ 5 അടി വരെ ഉയർത്തുന്നു. കുറ്റ്യാടി പുഴയുടെ തീരത്ത്, താഴ്ന്ന പ്രദേശത്തുള്ള, ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി ക്യാമ്പുകളിലേക്ക് മാറണം.
09:18 PM (IST) Aug 09
ബാണാസുര സാഗർ അണക്കെട്ടിന്‍റെ ചുറ്റുപാടുമുള്ള എല്ലാവരെയും നാളെ രാവിലെ 7.30-നു മുൻപ് ഒഴിപ്പിക്കാൻ നിർദേശം. പ്രദേശത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.
09:17 PM (IST) Aug 09
ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വൈകിട്ടോടെയാണ് ഇവരെ കാണാതായത്. അൽപസമയം മുൻപ് അഗ്നിരക്ഷാ സേനയുടെ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കിട്ടിയത്.
09:13 PM (IST) Aug 09
ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നത് കാരണം അരീക്കോട് 220 KV ലൈനും കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും.
07:59 PM (IST) Aug 09
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി. സ്റ്റേഷൻ അടച്ചിട്ടു. ട്രാക്കിൽ വെള്ളം കയറിയതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തീവണ്ടിഗതാഗതം നിർത്തി വച്ചിരിക്കുകയാണെന്ന് അറിയിപ്പ്.
07:51 PM (IST) Aug 09
കക്കയം ഡാമിന്റെ ഷട്ടർ നാല് അടിയാക്കി ഉയർത്തി. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, തുറയൂർ ബണ്ട് കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. നദീതീരത്തുള്ള തുറയൂർ പയ്യോളി പ്രദേശങ്ങളിലെ ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മുൻകരുതൽ എന്ന നിലയിൽ മാറി താമസിക്കേണ്ടതാണെന്ന് കളക്ടർ ജാഗ്രതാ നിർദേശം നൽകി. രാത്രി മഴ ശക്തി കൂടാനുള്ള സാധ്യത പരിഗണിച്ചാണ് മുൻകരുതൽ നിർദേശം.
07:07 PM (IST) Aug 09
ചളവറ പഞ്ചായത്തിലെ കയിലിയാട് വഴുക്കമ്പാറ മലയിൽ ഉരുൾപൊട്ടൽ. 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
06:53 PM (IST) Aug 09
തിരുവനന്തപുരം റെയിൽവെ ഡിവിഷനിലെ ഹെൽപ് ലൈൻ നമ്പറുകൾ:
Helpdesk numbers of Thiruvananthapuram Division
1072
9188292595
9188293595.
Passengers can call any of these three numbers to get information about Train services in Thiruvananthapuram Division.
06:52 PM (IST) Aug 09
06:50 PM (IST) Aug 09
ഉരുൾപൊട്ടലിലും പ്രളയത്തിലും സംസ്ഥാന- ദേശീയ പാതകൾ വ്യാപകമായി തകർന്നെന്ന് മന്ത്രി ജി സുധാകരൻ. 60 ഇടങ്ങളിൽ വലിയ നാശനഷ്ടം
കോടികളുടെ നാശനഷ്ടമെന്നും ജി സുധാകരൻ. ദുരന്ത മേഖലകളിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ ഓരോ ജില്ലയിലും ഒരു ചീഫ് എഞ്ചിനിയറെയും സൂപ്രണ്ട് എഞ്ചിനീയറേയും നിയോഗിച്ചു. കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും പൊതുമരാമത്ത് മന്ത്രി.
06:38 PM (IST) Aug 09