കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ ആഹ്വാനം

By Web TeamFirst Published Aug 9, 2019, 10:34 AM IST
Highlights

കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ കോഴിക്കോട് ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി. 

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കുറ്റ്യാടി, ചാലിയാര്‍ പുഴകളുടെ തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ കോഴിക്കോട് ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂർ, വേളം, കുറ്റിയാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണമെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ ആളുകളെ ഒഴിപ്പിക്കൽ തുടരുകയാണ്.

ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റിത്താമസിപ്പിക്കാനും നിർദേശം നൽകി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിൻറെയും കൈവരികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്. പൊതുജനങ്ങൾ സഹകരിക്കണമെന്നും മാവൂർ, പെരുവയൽ, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെ ചാലിയാറിൻറെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും കലക്‌ടര്‍ അറിയിച്ചു. 

click me!