'കൊള്ള വേണ്ട'; കൊവിഡ് ചികിത്സാ വസ്തുക്കള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍

By Web TeamFirst Published May 14, 2021, 7:13 PM IST
Highlights

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നു എന്ന് കലക്ടര്‍മാര്‍ ഉറപ്പാക്കണം.
 

തിരുവനന്തപുരം: കൊവിഡ് ചികിത്സാ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് വില നിയന്ത്രണം നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ അധികം ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നു എന്ന് കലക്ടര്‍മാര്‍ ഉറപ്പാക്കണം. പള്‍സ് ഓക്‌സിമീറ്ററിന് വില 1500 രൂപയെില്‍ അധികമാകരുത്. വിലനിയന്ത്രണം സംബന്ധിച്ച് ഉത്തരവ് ഇറങ്ങി. 


സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച വില ഇങ്ങനെ

പിപിഇ കിറ്റ്-  273 രൂപ, എന്‍ 95 മാസ്‌ക് - 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് - 3.90 രൂപ, ഫേസ് ഷീല്‍ഡ് -  21 രൂപ, ഏപ്രണ്‍ - 12 രൂപ, സര്‍ജിക്കല്‍ ഗൗണ്‍ - 65 രൂപ, പരിശോധന ഗ്ലൗസ് - 5.75 രൂപ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി - 192 രൂപ, 200 മില്ലി- 98 രൂപ, 100 മില്ലി - 55 രൂപ, എന്‍.ആര്‍.ബി മാസ്‌ക് - 80 രൂപ, ഓക്‌സിജന്‍ മാസ്‌ക്-  54 രൂപ, ഫ്‌ലോ മീറ്റര്‍ ആന്റ് ഹ്യൂമിഡിഫയര്‍- 1520 രൂപ, പള്‍സ് ഓക്‌സിമീറ്ററിന് പരമാവധി വില- 1500 രൂപ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!