ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ, അട്ടിമറിയെന്ന് ആരോപണം

By Web TeamFirst Published Nov 9, 2020, 7:29 AM IST
Highlights

സോഫ്റ്റുവെയറിലെ തകരാർ ഉൾപ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം. 

തിരുവനന്തപുരം: തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. വിജിലൻസ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. നേരത്തെ കേസ് വിജിലൻസിന് കൈമാറണമെന്നായിരുന്നു പൊലീസിന്റെ  ശുപാർശ. എന്നാൽ ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സർക്കാർ. സോഫ്റ്റുവെയറിലെ തകരാർ ഉൾപ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആരോപണം. 

ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ, അട്ടിമറിയെന്ന് ആരോപണം

ട്രഷറി തട്ടിപ്പ് കേസിൽ പൊലീസ് കുറ്റപത്രം കൊടുക്കാത്തതിനാൽ പ്രതി ബിജുരാജിന് ജാമ്യം ലഭിച്ചത്  വലിയ വിവാദമായിരുന്നു. 
ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനെതുടർന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.  വഞ്ചിയൂർ സബ് ട്രഷറിയിൽ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാൽ കോടികൾ തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതൽ പിഴച്ചു.

click me!