വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടുന്നു; നാഫെഡിൽ നിന്ന് സവാള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകും

By Web TeamFirst Published Oct 22, 2020, 8:25 AM IST
Highlights

സംഭരണവിലക്ക് തന്നെ സാവള കിട്ടിയാൽ കിലോക്ക് 35 രൂപക്ക് നൽകുമെന്നും മന്ത്രി സുനി‌ൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടുന്നു. നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാൻ കൃഷി വകുപ്പ് നടപടി തുടങ്ങി. 50 ടൺ സാവളയാണ് നാഫെ‍ഡിൽ നിന്ന് വാങ്ങുന്നത്. കിലോക്ക് 45 രൂപക്ക് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യും. സംഭരണവിലക്ക് തന്നെ സവാള കിട്ടിയാൽ കിലോക്ക് 35 രൂപക്ക് നൽകുമെന്നും മന്ത്രി സുനി‌ൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
 

click me!