സുപ്രധാന ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍; ലക്ഷ്യം ഉന്നതവിദ്യാഭ്യാസ രംഗത്തെ വൻ മാറ്റം, സ്വകാര്യ -വിദേശ സർവകലാശാലകൾ അടക്കം പ്രത്യേക സോണിലെ നോളജ് വാലിയിൽ

Published : Nov 28, 2026, 01:04 PM IST
vd satheesan

Synopsis

സംസ്ഥാനത്ത് നോളജ് വാലി വരുന്നു. സ്വകാര്യ -വിദേശ സർവകലാശാലകൾ അടക്കം പ്രത്യേക സോണിലെ നോളജ് വാലിയിൽ. വിദ്യാഭ്യാസം ഗവേഷണം വ്യവസായം എന്നിവ യോജിപ്പിച്ചുള്ള സംവിധാനം ഒരുക്കും. നടത്തിപ്പിന് മുഖ്യമന്ത്രി ചെയർ പേഴ്സണായി അതേറിറ്റി. ബില്ല് ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തിനൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും അവസരം തുറന്ന് സംസ്ഥാനത്ത് നോളജ് വാലി വരുന്നു. വിദേശ സർവകലാശാലകളുടെ ക്യാമ്പസ്, പുതിയ കമ്പനികൾ, പുത്തൻ കോഴ്സുകൾ അടക്കം അടിമുടി മാറ്റം നിർദ്ദേശിക്കുന്ന പുതിയ ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി കൈമാറ്റത്തിനും സ്ഥാപനങ്ങൾ തുടങ്ങാനും ഇളവുകളുമുണ്ടാകും.

നോളജ് വാലിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിമുടി പൊളിച്ചെഴുത്താണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. വിഡി സതീശൻ്റെ ബജറ്റിൽ സൂചിപ്പിച്ച നോളജ് വാലിയുടെ വിശദാംശങ്ങൾ അടങ്ങിയ കരട് ബില്ലിൽ ഉള്ളത് സമഗ്ര മാറ്റങ്ങളാണ്.

വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങളും പുതിയ കമ്പനിയുമൊക്കെയായുള്ള പ്രത്യേക വാലിയാണ് വരുന്നത്. എഐ, ഡീപ്പ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോ സ്പേസ്, ഐടി ബയോ ടെക്നോളജി അടക്കം പുതിയ കോഴ്സുകൾ പഠിപ്പിക്കുന്ന ദേശീയ-വിദേശ സ്ഥാപനങ്ങൾ, ഗവേഷണ ഫലങ്ങൾ വഴി തുടങ്ങുന്ന വ്യവസായ സ്ഥാപനങ്ങൾ, അത് വഴി തൊഴിലവസരങ്ങൾ അങ്ങിനെ പോകുന്നു ആശയം. ഭൂമി ഏറ്റെടുക്കൽ ഉദാരമാകും. സർക്കാർ ഏറ്റെടുത്ത് നൽകും. അല്ലെങ്കിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ലാൻഡ് പൂൾ നടത്തും. കിൻഫ്രയുടെ കൈവശം ഉപയോഗിക്കാതെയുള്ള ഭൂമി അടക്കം വാലിക്കുള്ള സാധ്യതയാണ്. അനുമതികൾ അതിവേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഒരുക്കും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസിലും കെട്ടിട നികുതിയിലും നിക്ഷേപകർക്ക് ഇളവുണ്ടാകും. നോളജ് വാലിക്ക് അതോറിറ്റിയുണ്ടാകും.

മുഖ്യമന്ത്രിയാണ് പദ്ധതിയുടെ അധ്യക്ഷൻ. ഉന്നത വിദ്യാഭ്യാസ-ഐടി, വ്യവസായ-കായിക മന്ത്രിമാർ ഉപാധ്യക്ഷന്മാരാകും. കേരളത്തിലെ വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയലാണ് ലക്ഷ്യമെന്ന് സർക്കാർ പറയുന്നു. നോളജ് വാലിക്കൊപ്പം ബില്ലിലുള്ള സ്വകാര്യ സർവ്വകലാശാല ബില്ലിലുമുണ്ട് മാറ്റങ്ങൾ. ഇടത് കാലത്ത് സിപിഎം-സിപിഐ തർക്കത്തെ തുടർന്ന് ഒഴിവാക്കിയ വിസിറ്റർ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസമന്ത്രിയാണ് വിസിറ്റർ. സ്ഥാപനം തുടങ്ങാൻ 20 ഏക്കർ വേണ്ട 10 ഏക്കർ മതി. 25 കോടി ട്രഷറി നിക്ഷേപമെന്ന വ്യവസ്ഥയില്ല. നിക്ഷേപ തുക സർക്കാർ നിശ്ചയിക്കും. ആകെ സീറ്റിൽ 25 ശതമാനം കേരളത്തിൽ താമസമുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. സംവരണ വ്യവസ്ഥകളും പാലിക്കണം നോളജ് വാലി വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനെന്നാണ് സർക്കാർ വിശദീകരണം. പക്ഷെ റിയൽ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കൽ, പൊതുവിദ്യാഭ്യാസമേഖലയിൽ നിന്നുള്ള പിന്മാറ്റം, വിദ്യാഭ്യാസം കച്ചവടവൽക്കരണം അടക്കമുള്ള ആരോപണങ്ങളും ഉയരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടർന്ന് വനംവകുപ്പ്
മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്