
ദില്ലി: ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും കേരള സർക്കാർ കാണിച്ച അലംഭാവമാണ് ശബരി റെയിൽപ്പാത (Sabari Railway പദ്ധതി വൈകാൻ കാരണമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 1997-98 സാമ്പത്തിക വര്‍ഷത്തിലാണ് റെയിൽവേ അനുമതി നൽകിയത്. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്‍റെ സർവ്വേ 2002-ൽ പൂർത്തിയാക്കി. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിലെ സർവ്വേ 2007-ൽ നിർത്തിവച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കവും, കോടതിക്കേസുകളും, സംസ്ഥാന സർക്കാരിന്റെ ഉദാസീനതയുമാണ് പദ്ധതി ഇത്രയും നീണ്ടുപോകാൻ കാരണം.
പദ്ധതിയിൽ അമ്പത് ശതമാനം ഓഹരി പങ്കാളിത്തം സംസ്ഥാന സർക്കാർ സമ്മതിച്ച് ധാരണാപത്രം ഒപ്പിട്ടുവെങ്കിലും പിന്നീട് സംസ്ഥാന സർക്കാർ അതിൽനിന്ന് പിന്മാറി. വാഗ്ദാനം ചെയ്ത തുകയും നൽകിയില്ല. നീണ്ട ചർച്ചകൾക്ക് ശേഷം 2021 ജനുവരി 7-ന് അമ്പത് ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സർക്കാർ സന്നദ്ധത അറിയിക്കുകയും പണം കിഫ്ബിയിൽ വകയിരുത്തുകയും ചെയ്തു. കേരള റെയിൽ വികസന കോർപ്പറേഷൻ തയ്യാറാക്കി 2022 ജൂൺ 23-ന് സമർപ്പിച്ച വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും റെയിൽവേ പരിശോധിച്ചുവരികയാണ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ അടങ്കൽ 3448 കോടി രൂപയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് മുതലെടുക്കാന്‍ കെഎസ്ആര്‍ടിസിയും രംഗത്ത്.ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധവന് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ളക്സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി.എസി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കും.എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും.എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ലക്സി ചാര്‍ജ് ഈടാക്കും.ബാംഗ്ലൂർ മൈസൂർ ചെന്നൈ തുടങ്ങിയ നഗരങ്ങലിലേക്ക് 25 അധിക ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.
ഉദ്ഘാടന ദിനത്തിൽ തന്നെ കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കിൾ ഇലക്ട്രിക് ബസുകൾ തടഞ്ഞ് സിഐടിയു സമരം
കെഎസ്ആര്‍ടിസി ഓടിക്കൊണ്ടിരുന്ന സിറ്റി സർക്കിൾ റൂട്ടുകളിൽ പുതിയ കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെ കൊണ്ടുവന്നതാണ് യൂണിയനുകളെ സമരത്തിലേക്കെത്തിച്ചത്. ഉദ്ഘാടനം നടക്കുന്ന സമയം വരെ പേരൂർക്കട, സിറ്റി യൂണിറ്റുകളിൽ നിന്ന് ഒറ്റ ഇലക്ട്രിക് ബസും ഓടാനനുവദിച്ചില്ല..പൊലീസെത്തി സമരക്കാരെ നീക്കിയ ശേഷമാണ് ഇലട്ക്രിക് ബസുകൾ ഓടിയത്. സിഐടിയു തന്നെ ഒരുവശത്ത് സമരം ചെയ്യുമ്പോൾ, പുതിയ എയർ-റെയിൽ സർവ്വീസ് ഗതാഗതമന്ത്രി ആന്റണിരാജു ഉദ്ഘാടനം ചെയ്തു.
ചെലവ് നിയന്ത്രിച്ച്, പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി, ദീർഘദൂര റൂട്ടുകളിൽ വിജയിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഭാവിയിൽ പൂർണമായും കെഎസ്ആടിസിയെ അപ്രസക്തമാക്കുമെന്നതാണ് യൂണിയനുകളുടെ ആശങ്കയുടെ കാതൽ. ഇതാണ് പിന്നോട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും ഫലമെന്താകുമെന്നുറപ്പില്ലാത്ത സമരങ്ങളിലേക്കെത്തിക്കുന്നതും. ഇന്ന് അറസ്റ്റ് ചെയ്തു നീക്കുമ്പോൾ കാര്യമായ ചെറുത്തുനിൽപ്പുണ്ടായതുമില്ല. തുടർസമരങ്ങൾ പിന്നീടാലോചിക്കുമെന്നാണ് യൂണിയൻ നിലപാട്. ഗതാഗത മന്ത്രിയാകട്ടെ പരിഷ്കരണങ്ങളിൽ മാത്രമല്ല, മുടങ്ങിയ ശമ്പളത്തിന്‍റെ കാര്യവും പൂർണമായി മാനേജ്മെന്‍റിന് വിട്ടുകൊണ്ടുള്ള നിലപാടിലാണ്. സമരങ്ങളെ കാര്യമായെടുക്കുന്നുമില്ല.കൃത്യമായ ശമ്പളം നൽകുന്നതിനാണ് ആദ്യ പരിഗണനയെന്ന ഉറപ്പ് നൽകി, പരിഷ്കരണങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയാണ് മാനേജ്മെന്‍റ്. സിറ്റി സർക്കിളുകളിൽ ഡീസൽ ബസുകൾ കിലോമീറ്ററിന് 50 രൂപയെങ്കിലും നഷ്ടമുണ്ടാക്കുമ്പോൾ ഇലക്ട്രിക് ബസുകൾ വഴി മാസം നാൽപ്പത് ലക്ഷം രൂപയെങ്കിലും ഈയിനത്തിൽ ലാഭിക്കാമെന്നാണ് കെഎസ്ആർടിസി കണക്കാക്കുന്നത്.