ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍

Published : Aug 21, 2026, 07:15 PM IST
inaguration

Synopsis

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് തുടക്കമായി.

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും.

ഓഗസ്റ്റ് 23-ന് നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുള്‍പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെ കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്കും.

പത്തനംതിട്ടയിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ ആഘോഷങ്ങളില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും, ഓണം മാറ്റിവെക്കേണ്ടതില്ലെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് വിപുലമായ ആഘോഷങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് പ്രേരണയായതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ് സ്വാഗതവും മുന്‍ എം.എല്‍.എയും ട്രേഡ് ഫെയര്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ എം.എ. വാഹിദ് നന്ദിയും രേഖപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ; സംഭവം പത്തനംതിട്ടയിൽ
യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങി, കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നുവെന്നും പിണറായിയുടെ വിമർശനം