പട്ടയ ഭൂമിയിലെ മരംമുറി; നിലവിലെ അന്വേഷണം ശരിയായ ദിശയില്‍, സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published : Jul 23, 2021, 07:29 PM ISTUpdated : Jul 23, 2021, 07:30 PM IST
പട്ടയ ഭൂമിയിലെ മരംമുറി; നിലവിലെ അന്വേഷണം ശരിയായ ദിശയില്‍, സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Synopsis

പതിനാല് കോടിയില്‍ അധികം രൂപയുടെ മരങ്ങള്‍ മുറിച്ചുമാറ്റി. ഇതില്‍ 9 കോടിയുടെ മരങ്ങള്‍ വീണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു.

കൊച്ചി: പട്ടയ ഭൂമിയിലെ മരംമുറിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സര്‍ക്കാര്‍ വാദം. പതിനാല് കോടിയില്‍ അധികം രൂപയുടെ മരങ്ങള്‍ മുറിച്ചുമാറ്റി. ഇതില്‍ 9 കോടിയുടെ മരങ്ങള്‍ വീണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം മരംമുറി ഫയലുകള്‍ വിവരവകാശം വഴി നൽകിയതിന് പിന്നാലെ സർക്കാർ‍ പിൻവലിച്ച ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് റവന്യൂവകുപ്പിലെ മുൻ അണ്ടർ സെക്രട്ടറി ഒ ജി  ശാലിനി പറഞ്ഞു. ചട്ടം ലംഘിച്ചാണ് ഗുഡ് സർവ്വീസ് പിൻവലിച്ചതെന്നാണ് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നൽകിയ പരാതിയിൽ ശാലിനി പറയുന്നത്. പരാതി ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും  പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി
'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി