ചരിത്ര കോൺഗ്രസിലെ പ്രതിഷേധം: അതൃപ്തി അറിയിച്ച് ഗവർണർ, ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി

By Web TeamFirst Published Dec 29, 2019, 5:14 PM IST
Highlights
  • ചരിത്ര കോൺഗ്രസിൽ പ്രതിഷേധക്കാർക്ക് കെകെ രാഗേഷ് എംപിയടക്കം പിന്തുണ കൊടുത്ത സംഭവത്തിൽ ഗവർണർക്ക് അതൃപ്തിയുണ്ട്
  • പ്രതിഷേധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയില്ലെന്ന നിലപാടിലാണ് ഗവർണർ

തിരുവനന്തപുരം: ദേശീയ ചരിത്ര കോൺഗ്രസിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ ആരിഫ് ഖാൻ. വൈകീട്ട് രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങി. ചരിത്ര കോൺഗ്രസിലുണ്ടായ വിഷയങ്ങളോട് കടുത്ത അതൃപ്തിയാണ് അദ്ദേഹം ഇപ്പോൾ അറിയിക്കുന്നത്.

ചരിത്ര കോൺഗ്രസിൽ പ്രതിഷേധക്കാർക്ക് കെകെ രാഗേഷ് എംപിയടക്കം പിന്തുണ കൊടുത്ത സംഭവത്തിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. പ്രതിഷേധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയില്ലെന്ന നിലപാടിലാണ് ഗവർണർ. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

വിശദമായ കൂടിക്കാഴ്ചയാണ് രാജ്ഭവനിൽ നടന്നത്. തന്റെ അതൃപ്തി ഗവർണർ ചീഫ് സെക്രട്ടറിയെ അറിയിച്ചതായാണ് സൂചന. അതേസമയം ചരിത്ര കോൺഗ്രസിൽ ഉണ്ടായ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് ഖാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സിപിഎമ്മും കോൺഗ്രസും.

click me!