
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാന്‍ ഭക്ഷ്യ സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 77 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും. ഇത് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ, പശുത്തൊഴുത്ത് നിർമാണം, കിടാരി വളർത്തൽ തുടങ്ങിയവയ്ക്ക് സബ്സിഡി നൽകുമെന്ന് വ്യക്തമാക്കി.
5000 കർഷകർക്ക് രണ്ട് പശുക്കളെ വാങ്ങാൻ 60000 രൂപ വീതം സബ്സിഡി നൽകും. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം വയനാട്, തൃശൂർ, കോട്ടയം ജില്ലകളിലെ കർഷകർക്കാണ് ഈ സബ്സിഡി ലഭിക്കുക. സംസ്ഥാനത്തെ 3500 കർഷകർക്ക് കിടാരി വളർത്തലിന് 15000 രൂപ വീതവും പശുത്തൊഴുത്ത് നിർമാണത്തിന് 25000 രൂപ വീതവും നൽകും.
6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും വിതരണം ചെയ്യും. ആടുവളർത്തലിന് 1800 പേർക്ക് 25000 രൂപയും സബ്സിഡിയായി നൽകും- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam