മിശ്രവിവാഹിതരായ ദമ്പതികളുടെ പരാതിക്ക് ഫലം; നിര്‍ണ്ണായക തീരുമാനം എടുത്ത് സര്‍ക്കാര്‍

Web Desk   | Asianet News
Published : Jul 27, 2020, 12:00 AM IST
മിശ്രവിവാഹിതരായ ദമ്പതികളുടെ പരാതിക്ക് ഫലം; നിര്‍ണ്ണായക തീരുമാനം എടുത്ത് സര്‍ക്കാര്‍

Synopsis

മിശ്രവിവാഹം റെജിസ്ടർ ചെയ്യുന്നതിന് മുമ്പ് കേരളത്തിലെ പലയിടങ്ങളിലുള്ളവർ സമർപ്പിച്ച അപേക്ഷകൾക്കൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് മോശം സന്ദേശങ്ങളാണ്. 

കൊച്ചി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കില്ല. മിശ്രവിവാഹം രജിസ്റ്റർ ചെയ്ത ദന്പതികൾ സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

മിശ്രവിവാഹം റെജിസ്ടർ ചെയ്യുന്നതിന് മുമ്പ് കേരളത്തിലെ പലയിടങ്ങളിലുള്ളവർ സമർപ്പിച്ച അപേക്ഷകൾക്കൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് മോശം സന്ദേശങ്ങളാണ്. ഇത്തരത്തിൽ വ്യക്തിഹത്യക്കിരയായ ദമ്പതികളുടെ പരാതിക്കു പിന്നാലെ മന്ത്രി ജി.സുധാകരൻ നോട്ടീസ് ഓൺലൈനായി പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാൻ ഉത്തരവിട്ടു.

ബാംഗ്ലൂരിൽ താമസിക്കുന്ന ആതിരയും ഷമീമും വിവാഹം റെജിട്രർ ചെയ്തത് കോഴിക്കോട് ആയിരുന്നു. തങ്ങളെ പോലെ നിരവധി പേരുടെ വിവരങ്ങളും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തയോടൊപ്പം പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതിയുമായി ആതിര രംഗത്ത് വുന്നത്.

ജൂലൈയിൽ കൊച്ചിയിലെ ഒരു റെജിസ്ട്രാഫീസിൽ വച്ച് വിവാഹം നടന്ന് അടുത്തദിവസം മുതൽ ഈ ദമ്പതികൾക്കും ദൽഹിയിൽ നിന്നും ദുബൈയിൽ നിന്നും വരെ വിളികളും സന്ദേശങ്ങളും എത്തി.

പരാതി ലഭിച്ച് ദിവസങ്ങൾക്കകം നടപടി ഉണ്ടായതിൽ വലിയ സന്തോഷമുണ്ടെങ്കിലും സാമൂഹിക വിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നവരെ കണ്ടെത്തി അത് തടയുന്നിടത്തെ ഈ പ്രശ്നത്തിന് പൂർണ പരിഹാരമാകു എന്ന് ഇവർ പറയുന്നു.
 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K