വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന് 20 കോടി അനുവദിച്ചു, ക്ഷേമനിധി ബോര്‍ഡിന് ഈ വർഷം നൽകിയത് 61.32 കോടി രൂപ

Published : Feb 26, 2026, 01:14 PM IST
pension

Synopsis

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ബോര്‍ഡിനായി ഈ വര്‍ഷം 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്.

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ബോര്‍ഡിനായി ഈ വര്‍ഷം 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ സഹായമായി 96.21 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇക്കാലയളവിലെ ബജറ്റില്‍ ഇതിനായി നീക്കിവച്ചിരുന്നത് 21 കോടി രൂപയായിരുന്നു. എന്നാല്‍, 75 കോടി രൂപയാണ് അധികമായി നല്‍കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വീണാ ജോർജിന്‍റെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കും'; മന്ത്രിയെ അമേരിക്കയിലേക്ക് മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താന്റെ പരിഹാസം
'മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല, സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ചിട്ടില്ല'; കൊല്ലത്ത് ജയമോഹൻ വിജയിക്കുമെന്ന് എം മുകേഷ്