
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാരിൻ്റെ പുരസ്കാരം വരുന്നു. കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക മേഖലയിൽ നിർണായക സംഭാവനങ്ങൾ നൽകിയ വ്യക്തിത്വങ്ങൾക്കായിരിക്കും പുരസ്കാരം നൽകുക എന്നാണ് സൂചന. പുരസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകൾ ചീഫ് സെക്രട്ടറി തലത്തിൽ നടന്നിട്ടുണ്ട്. പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങളടക്കം തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാ മൂലം ഈ മറുപടി നൽകിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam