മേൽക്കോടതിയെ സമീപിക്കാൻ മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രി കെ രാധാകൃഷ്ണൻ

Published : Apr 05, 2023, 02:06 PM IST
മേൽക്കോടതിയെ സമീപിക്കാൻ മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രി കെ രാധാകൃഷ്ണൻ

Synopsis

ഉയർന്നു വന്ന ആക്ഷേപങ്ങളെല്ലാം സർക്കാർ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

 പാലക്കാട് : അട്ടപ്പാടി മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ തുടർന്നുള്ള എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല ഇടപെടലാണ് ഉണ്ടായത്. ഉയർന്നു വന്ന ആക്ഷേപങ്ങളെല്ലാം സർക്കാർ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയത് മധു കേസിൽ നിർണായക മായി എന്നാണ് വിധിയിൽ നിന്നു മനസ്സികാണുന്നത് എന്നു പാലക്കാട്‌ എസ്പി. ശിക്ഷാവിധിയിൽ തൃപ്തി ഉണ്ടെന്നും ആർ. വിശ്വനാഥ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ഉറപ്പിക്കാൻ കഴിഞ്ഞതിൽ സന്തോശ്മുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു ടി. കെ. സുബ്രാഹ്മണ്യൻ പറഞ്ഞു

ഒന്നാംപ്രതിക്ക് 11 വർഷം ആണ് വിവിധ തടവാണ് വകുപ്പുകളിൽ ശിക്ഷ വിധിച്ചത് എങ്കിലും കൂടിയ ശിക്ഷയായ ഏഴ് വർഷം അനുഭവിചാൽ മതി.  12 പ്രതികൾക്ക് 28.6 വർഷം ആണ് വിവിധ വകുപ്പികളിൽ തടവ് ശിക്ഷ എങ്കിലും കൂടിയ ശിക്ഷ  ഒരുമിച്ചു അനുഭവിചാൽ മതി. കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടി എടുക്കാനും കോടതി ഉത്തരവിലുണ്ട്. 9 സാക്ഷികളാണ് കൂറ് മാറിയതിനു നടപടി നേരിടുക. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദൻ, മെഹറുന്നിസ, റസാഖ്, ജോളി, സുനിൽകുമാർ, ലത്തീഫ് എന്നിവർക്കെതിരെ ഹൈക്കോടതി നൽകിയ സ്റ്റേ തീരുന്ന മുറയ്ക്കാവും നടപടി.

മരാകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, തട്ടി കൊണ്ട് പോകൽ, പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ 31 ഡി വകുപ്പുകളിലുമാണി ശിക്ഷ വിധിച്ചത്. കേരളത്തിലാദ്യമായി രണ്ട് മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ  തെളിവായി പരിഗണിച്ച കേസായും മധു കേസ് മാറി. ഡിജിറ്റൽ തെളിവുകളും നിർണ്ണായകമായി. മധുവിന്റേത് കസ്റ്റഡി മരണം എന്ന് സ്ഥാപിക്കാൻ തക്ക തെളിവില്ലെന്നും ജഡ്ജി കെ എം രതീഷ് കുമാർ ഉത്തരവിൽ വ്യക്തമാക്കി. 

Read More : മധു വധക്കേസ്: വിധി അനുകൂലമായതിൽ സന്തോഷം, ശിക്ഷ കുറഞ്ഞുപോയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു