ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ പത്ത് ഡോക്ടർമാരെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടു

By Web TeamFirst Published Feb 11, 2020, 7:13 PM IST
Highlights

അനധികൃത അവധിയെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഡോക്ടർമാരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ  ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഡോക്ടർമാരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തുവിട്ടു.

ഗൈനക്കോളജി വിഭാഗം അസി പ്രൊഫസര്‍ ഡോ പി. രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ. രാജേഷ് ബേബി പാണിക്കുളം, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ. എ.വി. രവീന്ദ്രന്‍, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി. മായ, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സിന്ധു ആന്‍ കോര, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി.ബി. ബിന്ദു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. റോണി ജെ. മാത്യു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സുനില്‍ സുന്ദരം, യൂറോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോണ്‍ കുര്യന്‍, കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ തങ്കപ്പന്‍ എന്നിവരേയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി.

click me!