ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി: വിവാഹം ക്ഷണിക്കാനെന്ന് വിശദീകരണം

Published : Feb 04, 2023, 06:04 PM ISTUpdated : Feb 04, 2023, 11:18 PM IST
ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി: വിവാഹം ക്ഷണിക്കാനെന്ന് വിശദീകരണം

Synopsis

ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച വലിയ കൗതുകം സൃഷ്ടിച്ചു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്‍ച്ച 40 മിനിറ്റോളം നീണ്ടുനിന്നു. എന്നാൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്ന മാധ്യമ വാർത്തകൾ, ഹൈക്കോടതി ഇറക്കിയ വാർത്താക്കുറിപ്പിൽ നിഷേധിച്ചു. മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിയെ കണ്ടതെന്നും തെറ്റായ മാധ്യമവാർത്തകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതായും ഹൈക്കോടതി അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ
വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മോചിപ്പിച്ചു, വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ