കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: കേന്ദ്രത്തിൽ നിന്നും വിശദീകരണം തേടി ഹൈക്കോടതി

By Web TeamFirst Published Jun 22, 2020, 4:12 PM IST
Highlights

ചാർട്ടേഡ് വിമാനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാറിന്‍റെ  മാർഗനിർദേശങ്ങളുടെ ഫയലുകൾ  ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

കൊച്ചി: ചാർട്ടേ‍ഡ്  വിമാനങ്ങളിൽ  എത്തുന്നവർക്ക്  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജിയിൽ  ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. 

ചാർട്ടേഡ് വിമാനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാറിന്‍റെ  മാർഗനിർദേശങ്ങളുടെ ഫയലുകൾ  ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിൻ്റെ  മാർഗനിർദേശത്തിൽ  ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് സംസ്ഥാന സർക്കാറിന്‍റെ  എൻഒസി ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ  സംസ്ഥാന സർക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ അതു കേന്ദ്രസർക്കാർ അംഗീകരിച്ചതിന് തുല്യമായി കണക്കാക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഹ‍ർജികൾ തിങ്കളാഴ്ച പരിഗണിക്കും. 

click me!