
കൊച്ചി: നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ആറ് വർഷമായി ജാമ്യമില്ലാതെ ജയിലിൽ ആണെന്നും ഹർജിയിൽ സുനിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമണമാണെന്ന് കോടതി പറഞ്ഞു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷം ആയിരുന്നു കോടതിയുടെ പരാമർശം.
വിചാരണ നടക്കുന്ന ദിവസങ്ങളിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി തന്നെ വീഡിയോ കോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് സുനി കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സാക്ഷി വിസ്താര വേളയിൽ സുനിൽകുമാറിന്റെ നേരിട്ടുള്ള സാന്നിധ്യം കോടതിയിൽഉറപ്പാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam