2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കനത്ത ചൂടിൽ വെന്തുരുകി കേരളം, പാലക്കാട് 40 ഡി​ഗ്രി മറികടക്കാൻ സാധ്യത

Published : Apr 16, 2026, 05:51 AM IST
heat

Synopsis

ഏറ്റവും ചൂടുള്ള പാലക്കാട്‌ 39.2 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജില്ലയിൽ ഏപ്രിൽ 19 വരെ ചൂട് 40 ഡിഗ്രിയിലോ അതിൽ കവിയാനോ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി താപനിലയും കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകി കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌ 39.2 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജില്ലയിൽ ഏപ്രിൽ 19 വരെ ചൂട് 40 ഡിഗ്രിയിലോ അതിൽ കവിയാനോ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി താപനിലയും കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു. കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കത്തിക്കയറി സുധാകരൻ്റെ പോസ്റ്റ്; കെസിയെ പിന്തുണച്ചതിൽ എംപിമാർക്ക് അതൃപ്തി, ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം
പൊലീസ് നെടുമ്പാശ്ശേരിയിലെ ഫ്ലാറ്റിലെത്തിയത് രഹസ്യ വിവരം കിട്ടിയതോടെ; 'ഡ്രഗ് ലേഡി' പിടിയിലായത് മൂന്ന് യുവാക്കൾക്കൊപ്പം