കാലവർഷം അതിശക്തമാകുന്നു, ഒരു ദിനം 6 ജില്ലകളിൽ വരെ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ 4 ജില്ലകളിൽ മഴ സാധ്യത

Published : Jun 30, 2023, 07:50 PM IST
കാലവർഷം അതിശക്തമാകുന്നു, ഒരു ദിനം 6 ജില്ലകളിൽ വരെ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ 4 ജില്ലകളിൽ മഴ സാധ്യത

Synopsis

നാലാം തിയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മൂന്നാം തിയതി കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് ജാഗ്രത.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തിയതി ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം തിയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മൂന്നാം തിയതി കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് ജാഗ്രത.

ടൂവീലറിന് 50 ഉം 60 ഉം! സംസ്ഥാനത്ത് വേഗപരിധി പുതുക്കി, വിജ്ഞാപനമിറങ്ങി; അറിയേണ്ടതെല്ലാം

അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ മഴ സാധ്യത

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി,എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

03-07-2023: കണ്ണൂർ, കാസറഗോഡ്
04-07-2023: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

30-06-2023:  കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
02-07-2023: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04-07-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV
click me!

Recommended Stories

Malayalam News Live:ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 110979 ഭക്തർ
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്