
കൊച്ചി : സോളാർ പീഡനക്കേസിൽ ആരോപണവിധേയരായ എല്ലാ രാഷ്ട്രീയ പ്രമുഖർക്കെതിരെയും അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. 14 പേർക്കെതിരെ കൂടി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ സംസ്ഥാന സർക്കാരും സിബിഐയും സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി. കേസുകളിൽ ഒരെണ്ണം തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായി സിബിഐ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.
'പലതും സംശയാസ്‍പദം', സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി