തദ്ദേശതെരഞ്ഞെടുപ്പ്: പുതിയ വോട്ടര്‍ പട്ടിക ഉപയോഗിക്കാമോയെന്ന് ഹൈക്കോടതി

By Web TeamFirst Published Feb 11, 2020, 4:35 PM IST
Highlights

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് വോട്ടര്‍ പട്ടിക മാറ്റുന്ന കാര്യത്തില്‍ അഭിപ്രായം തേടിയത്. യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് 2015-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം മാറ്റാനാകുമോയെന്ന് ഹൈക്കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോടാണ് കോടതി നിലപാട് തേടിയത്. കോടതി ഉത്തരവിട്ടാല്‍ തീരുമാനം പുനപരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷറോട് വോട്ടര്‍ പട്ടിക പുതുക്കുന്ന കാര്യത്തില്‍ അഭിപ്രായം തേടിയത്. 2019- ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശതെരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് അഭിപ്രായം ആരാഞ്ഞത്. യുഡിഎഫിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി മറ്റന്നാള്‍ വിധി പറയും. 
 

click me!