
കൊച്ചി: സഹകരണ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വായ്പാ സംഘങ്ങളിൽ തുടർച്ചയായി മൂന്നു തവണ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഫണ്ട് രൂപീകരണം, ലാഭത്തിലായ സംഘങ്ങളുടെ ഫണ്ട് മറ്റ് സംഘങ്ങൾക്ക് കൈമാറുന്നതടക്കം ഭേദഗതിക്കെതിരായ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam