വാക്സീൻ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; പ്രശ്നങ്ങൾ പുതിയ നയം നടപ്പാക്കുമ്പോൾ തീരുമെന്ന് കേന്ദ്രം

By Web TeamFirst Published Jun 16, 2021, 6:56 AM IST
Highlights

വാക്സീൻ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ പുതിയ വാക്സീൻ നയം നടപ്പിലാകുന്നതോടെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

കൊച്ചി: വാക്സീൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്സീൻ, സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി അറിയിച്ചേക്കും. വാക്സീൻ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങൾ പുതിയ വാക്സീൻ നയം നടപ്പിലാകുന്നതോടെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

ശുചീകരണത്തൊഴിലാളികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!