'വിസ്താരത്തിനിടെ അഭിഭാഷകന്‍റെ മാനസിക പീഡനം'; വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Web Desk   | Asianet News
Published : Oct 30, 2020, 12:08 AM ISTUpdated : Oct 30, 2020, 07:32 AM IST
'വിസ്താരത്തിനിടെ അഭിഭാഷകന്‍റെ മാനസിക പീഡനം'; വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Synopsis

അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നെന്ന് ഹർജിയിൽ പറയുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി  ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹർജിയിലെ ആരോപണം.

വിസ്താരത്തിന്‍റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നെന്ന് ഹർജിയിൽ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. പ്രോസിക്യൂഷനും സമാന ആവശ്യവുമായി വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ