കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍

Published : Jun 20, 2024, 11:01 AM IST
കേരള  ഹൈക്കോടതി  ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക്  നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍

Synopsis

ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ പോസ്റ്റിലൂടെ ലഭിക്കും

എറണാകുളം:കേരള  ഹൈകോടതി  ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക്  നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികൾക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികൾ വൈകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇ പോസ്റ്റൽ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ പോസ്റ്റിലൂടെ ലഭിക്കും. ഇ പോസ്റ്റ് വഴി അയക്കുന്ന നോട്ടീസ് കക്ഷികൾക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താനുമാവും.  തിരുവനന്തപുരം ജില്ലയിലെ കക്ഷികൾക്കാണ് ആദ്യ ഘട്ടമായി ഈ സംവിധാനത്തിലൂടെ നോട്ടീസ് അയച്ചു തുടങ്ങുക. തുടർന്ന് ഫലപ്രദമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എടവണ്ണപ്പാറയിൽ വൻ രാസലഹരി വേട്ട, രണ്ട് പേർ പിടിയിൽ; നിലമ്പൂരിൽ യുവാവിൽ നിന്ന് എംഡിഎംഎ കണ്ടെത്തി
പ്രചരിക്കുന്നത് പഴയ പ്രസംഗം, താൻ പറഞ്ഞത് വർഗീയതയല്ലെന്ന് കെ എം ഷാജി; നീർക്കോലിയെ പേടിക്കില്ലെന്ന് പരിഹാസം