ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം; എംജി രാജമാണിക്യം ദേവസ്വം സെക്രട്ടറി, ടിവി അനുപമ തദ്ദേശ സ്പെഷ്യൽ സെക്രട്ടറി

Published : Jun 10, 2024, 06:46 PM ISTUpdated : Jun 10, 2024, 07:45 PM IST
ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം; എംജി രാജമാണിക്യം ദേവസ്വം സെക്രട്ടറി, ടിവി അനുപമ തദ്ദേശ സ്പെഷ്യൽ സെക്രട്ടറി

Synopsis

ഐടി സെക്രട്ടറി രക്തൻ കേൽക്കറിന് സഹകരണ വകുപ്പിന്റെ കൂടി ചുമതല നൽകി. കെഎസ്ഐഡിസി  ഡയറക്ടർ ഹരികിഷോറിന് പിആർഡി സെക്രട്ടറിയുടെ ചുമതലയും നൽകി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ആരോഗ്യവകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഡഗേക്ക് സാംസ്കാരിക വകുപ്പിൻ്റെ അധിക ചുമതലയും ഐടി സെക്രട്ടറി രത്തൻ ഖേൽക്കറിന് സഹകരണ വകുപ്പിൻ്റെ കൂടി ചുമതലയും നൽകി. കായിക സെക്രട്ടറിയായ പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമവകുപ്പും നൽകി.

കെഎസ്ഐടിസി മാനേജിംഗ് ഡയറക്ടറായ ഹരികിഷോറിന് പിആ‍ർഡി സെക്രട്ടറിയുടെ ചുമതല നൽകിയപ്പോൾ എംജി രാജമാണിക്യത്തിന് ദേവസ്വം സെക്രട്ടറിയുടെ ചുമതലയും നൽകി. അമൃത് മിഷൻ ഡയറക്ടറുടെ ചുമതലയും നൽകി. തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ടിവി അനുപമയെ നിയമിച്ചു. ശ്രീറാം സാബശിവ റാവുവിനെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറാക്കി. ഹരിത വി കുമാറിനെ വനിത- ശിശു ക്ഷേമ ഡയറക്ടറാക്കി. വിആർ പ്രേം കുമാറിനെ വാട്ടർ അതോററ്റി എംഡിയുമാക്കി.

മലയാളീസ് ഫ്രം ഇന്ത്യ; തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പുതിയ ചരിത്രം, അയർലണ്ടിൽ അച്ഛനും മകനും കൗൺസിലർമാർ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യം, പരസ്പരം പഴിചാരി  എല്‍‍ഡിഎഫും യുഡിഎഫും
'പേരിന്‍റെ അര്‍ത്ഥത്തിന് വിപരീതമായാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്': ശ്രീനാദേവിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്