മഴ കനത്തു: കേരളത്തിലെ അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ഇങ്ങനെ

By Web TeamFirst Published Jul 22, 2019, 9:30 PM IST
Highlights

സംസ്ഥാനത്തുടനീളം ശക്തമായി പെയ്‌ത മഴ കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന നിലയിൽ വൈദ്യുതി വകുപ്പ് പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്ന് അധികം വൈകാതെ എത്തിയ മഴ കേരളത്തിലെ അണക്കെട്ടുകളിലെയെല്ലാം ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്.

കേരളത്തിൽ ജലസേചനത്തിനായുള്ള അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് കേരള ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ഫെയ്സ്ബുക്ക് പേജിലാണ് അണക്കെട്ടുകളിലെ പരമാവധി ശേഷി, ഇപ്പോഴത്തെ ജലനിരപ്പ് തുടങ്ങിയ വിശദമായ വിവരങ്ങളടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മീങ്കര, ചുള്ളിയാർ, പോത്തുണ്ടി, മൂലത്തറ, കാഞ്ഞിരപ്പുഴ, കല്ലട, നെയ്യാർ എന്നിവയടക്കം പ്രധാനപ്പെട്ട 20 അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മണിയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 34.62 മീറ്ററാണ്.  കനത്ത മഴയിൽ ജനലനിരപ്പ് 34.4 മീറ്ററായിട്ടുണ്ട്.
 

click me!