കെഎം ഷാജിയെ സംസ്ഥാന സർക്കാർ പിന്തുടർന്ന് വേട്ടയാടുന്നുവെന്ന് എംകെ മുനീർ

Published : Oct 24, 2020, 06:11 PM IST
കെഎം ഷാജിയെ സംസ്ഥാന സർക്കാർ പിന്തുടർന്ന് വേട്ടയാടുന്നുവെന്ന് എംകെ മുനീർ

Synopsis

വെൽഫെയർ പാർട്ടി സഖ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. നിലപാട് പറയാനുള്ള അധികാരം രമേശ് ചെന്നിത്തലക്ക് നൽകി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി

കോഴിക്കോട്: കെഎം ഷാജിയെ സംസ്ഥാന സർക്കാർ പിന്തുടർന്ന് വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. മുസ്ലിം ലീഗിന്റെ പൂർണ പിന്തുണ ഷാജിക്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പ്രതികരിച്ചു. സർക്കാരിനെതിരെ സംസാരിക്കുന്നത് കൊണ്ടാണ് കെഎം ഷാജിയെ സർക്കാർ വേട്ടയാടുന്നത്. മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയുള്ള കേസുകൾ മാത്രം സംസ്ഥാന സർക്കാർ എൻഫോഴ്സ്മെന്റിന് കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടി സഖ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. നിലപാട് പറയാനുള്ള അധികാരം രമേശ് ചെന്നിത്തലക്ക് നൽകി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി