
തിരുവനനന്തപുരം നഗരസഭയിൽ അട്ടിമറി വിജയ മുന്നേറ്റം നടത്തുകയാണ് എൻഡിഎ. എൻഡിഎ മേയര്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിൽ നിന്ന് വിജയിച്ചു കയറിയപ്പോൾ, അപ്രതീക്ഷിത ഭൂരിപക്ഷവുമായി കൊടുങ്ങാനൂരിൽ വിവി രാജേഷിന് വിജയം കൈപ്പിടിയിലാക്കി. അഞ്ഞിറിലധികം വോട്ടിന്റെ ഭൂരിക്ഷത്തിലാണ് വിവി രാജേഷിന്റെ വിജയം. വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 34 ഇടത്ത് എൻഡിഎ മുന്നേറുകയാണ്. 18 ഇടത്ത് മാത്രമാണ് എൽഡിഎഫ് മുന്നേറ്റം കാണുന്നത്. എൽഡിഎഫ് 19 സീറ്റിലും യുഡിഎഫ് 14 സീറ്റിലും മുന്നേറുകയാണ്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ ഇക്കുറി ഭരണം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് വലിയ തിരിച്ചടിയാണ് ആദ്യ ഫലസൂചനകൾ തന്നെ നൽകുന്നത്. ശബരീനാഥനെ രംഗത്തിറക്കി ഏറെ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെ എന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.
കഴിഞ്ഞ 45 വർഷക്കാലം ഇടതുപക്ഷത്തിന് പരാജയം അറിയാതെ മുന്നേറാൻ സാധിച്ച കൊല്ലം കോർപറേഷനിൽ വൻ തിരിച്ചുവരവ് നടത്തുകയാണോ യുഡിഎഫ്? ആദ്യ രണ്ട് ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോർപറേഷനിൽ യു ഡി എഫ് എൽഡിഎഫിനേക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിൽ പതിനൊന്ന് ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിലുണ്ട്. അഞ്ച് സീറ്റുകളിൽ മുന്നിലുള്ള എൽഡിഎഫിന് നാല് സീറ്റിൽ മുന്നിലുള്ള ബി ജെ പി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമീപകാലത്തൊന്നും ഇത്രയും വലിയ തിരിച്ചടി കൊല്ലത്ത് ഇടതുപക്ഷം നേരിട്ടിട്ടില്ല. തിരുവനന്തപുരം കോർപറേഷനിൽ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
27 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. 15 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിലുള്ളത്. 12 സീറ്റുകളിൽ യു.ഡി.എഫിന് മേൽക്കൈയുണ്ട്.തിരുവനന്തപുരം കോർപറേഷനിൽ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 27 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. 15 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിലുള്ളത്. 12 സീറ്റുകളിൽ യു.ഡി.എഫിന് മേൽക്കൈയുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 27 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. 15 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിലുള്ളത്. 12 സീറ്റുകളിൽ യു.ഡി.എഫിന് മേൽക്കൈയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam