
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ചയിലാണ് സമവായമായത്. വിദ്യാർത്ഥി അധ്യാപക അനുപാതം അടക്കം പരിശോധിക്കാൻ 45 ദിവസത്തെ സാവകാശമാണ് സർക്കാർ തേടിയത്.
ദില്ലി സമരത്തിന് പിന്നാലെ ഝാർഖണ്ടിലടക്കം വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും സമരം ശക്തമാകുന്നതിനിടെയായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്‍സി സമരത്തിന് പിന്തുണയേറിവന്നത്. പ്രതിപക്ഷപാർട്ടികൾ സമരം ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുമ്പോഴാണ് സർക്കാർ കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായത്. വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചക്കൊടുവിൽ സമരസമിതി സെക്രട്ടറി വളർമതി നിരാഹാരം അവസാനിപ്പിച്ചു. വിദ്യാർത്ഥി അധ്യാപക അനുപാതം 1: 30 ൽ നിന്ന് 1: 25 ആക്കണമെന്ന പ്രധാന ആവശ്യം പരിശോധിക്കാൻ സമയം വേണമെന്നാണ് സർക്കാർ നിലപാട്. പ്രധാന അധ്യാപക നിയമനം നേരിട്ട് നടത്തുമ്പോൾ തസ്തിക നിർണ്ണയം അടക്കമുള്ള കാര്യങ്ങളും പരിഗണിക്കും.
ഒന്നര വർഷ കാലാവധിയുള്ള പട്ടികയാണ്. കാലാവധി നീട്ടുന്ന കാര്യം അടക്കം അനുഭാവ പൂർവ്വം പരിദഗണിക്കും. സർക്കാർ നിലപാട് വിശ്വസിച്ച് കടുത്ത സമരങ്ങളിൽ നിന്ന് പിൻമാറുമെങ്കിലും സമരപ്പന്തൽ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പല സമരപരിപാടികളാണ് ഉദ്യോഗാർത്ഥികൾ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam