ചാമ്പ്യൻസ് ട്രോഫിയിൽ ആവേശമായി ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം- ലൈവ് അപ്‌ഡേറ്റ്സ്
09:48 PM (IST) Feb 23
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. വിരാട് കോലിയുടെ സെഞ്ച്വറി നേട്ടത്തോടെയാണ് ഇന്ത്യ പാകിസ്താൻ ഉയര്‍ത്തിയ സ്കോര്‍ മറികടന്നത്. സ്കോര്‍: പാകിസ്താൻ- 241 (49.4), ഇന്ത്യ- 244 (42.3)
09:17 PM (IST) Feb 23
പാകിസ്ഥാനെതിരെ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ വിജയത്തോടടക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (47), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് ക്രീസില്‍. നേരത്തെ, സൗദ് ഷക്കീല്‍ (62), മുഹമ്മദ് റിസ്വാന്‍ (46) ഖുഷ്ദില്‍ ഷാ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാന് ഭേദപ്പെട്ട ഇന്നിംഗ്‌സ് സമ്മാനിച്ചത്.
08:35 PM (IST) Feb 23
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം. ശുബ്മാൻ ഗില്ലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. അഭ്രാര്‍ അഹമ്മദിന്‍റെ ബൗളിലാണ് ഗിൽ പുറത്തായത്. 52 ബോളിൽ 46 റണ്‍സുമായാണ് ഗില്ലിന്‍റെ പുറത്താകൽ.
08:30 PM (IST) Feb 23
ഏകദിന ക്രിക്കറ്റില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ കളിച്ചുകൊണ്ടിരിക്കെയാണ് കോലിയുടെ നേട്ടം. ഏകദിന ഫോര്‍മാറ്റില്‍ വേഗത്തില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാണ് വിരാട് കോലി. 287 ഇന്നിംഗ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിംഗ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയിലുള്ള മറ്റൊരു താരം. 378 ഇന്നിംഗ്‌സില്‍ നിന്ന് സംഗക്കാര 14,000 ക്ലബിലെത്തി.
07:46 PM (IST) Feb 23
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 20 റണ്‍സെടുത്ത ക്യാപ്റ്റൻ രോഹിത് ശര്‍മ പുറത്തായി. ഷഹീൻ ഷാ അഫ്രിദിയുടെ ബൗളിലാണ് രോഹിത് ശര്‍മ പുറത്തായത്.
07:28 PM (IST) Feb 23
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി.62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ബാബര്‍ അസം 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 46 റണ്‍സടിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
07:01 PM (IST) Feb 23
കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്.
06:59 PM (IST) Feb 23
തെലങ്കാനയിലെ നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പുരോഗതി. ടണലിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് തകർന്ന ബോറിംഗ് മെഷീന്‍റെ അടുത്ത് വരെ ദൗത്യസംഘം എത്തി. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ് സ്പീക്കർ വഴി സംസാരിക്കാൻ ദൗത്യ സംഘം ശ്രമിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുന്നുവെന്നും സംഘം അറിയിച്ചു.
06:58 PM (IST) Feb 23
ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പത്തനംതിട്ട റാന്നിയിൽ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം.
05:15 PM (IST) Feb 23
ഇന്ത്യക്കെതിരെ ചാംപ്യന്‍സ് ട്രോഫിയില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പാകിസ്ഥാന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി. മുഹമ്മദ് റിസ്വാന്‍ - സൌദ് ഷക്കീല്‍ സഖ്യം 100 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിസ്വാന്‍ (46) പുറത്താവുകയും ചെയ്തു.
04:12 PM (IST) Feb 23
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍. 16 റണ്‍സുമായി സൗദ് ഷക്കീലും 10 റണ്‍സോടെ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനും ക്രീസില്‍.
വിശദമായി വായിക്കാം: ബാബറും ഇമാമും പുറത്ത്, ഇന്ത്യക്കെതിരെ പാകിസ്ഥാന് പതിഞ്ഞ തുടക്കം
03:58 PM (IST) Feb 23
03:54 PM (IST) Feb 23
03:42 PM (IST) Feb 23
ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലുമാണ് പാകിസ്ഥാനായി ക്രീസില്‍
03:28 PM (IST) Feb 23
പാകിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം. കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിന് ശ്രമിച്ച ഇമാം-ഉൾ-ഹഖിനെ കുൽദ്ദീപിന്റെ പന്തിൽ അക്ഷർ പട്ടേൽ റൺഔട്ടാക്കി. പാകിസ്ഥാന് രണ്ട് ഓപ്പണേഴ്സിനെയും നഷ്ടമായി.
03:13 PM (IST) Feb 23
ഇന്ത്യക്കെതിരെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. 23 റൺസെടുത്ത ബാബർ അസ്സം ഹർദ്ദിക്ക് പാണ്ഡ്യയുടെ ബോളിൽ പുറത്ത്.
03:09 PM (IST) Feb 23
ഇമാ-ഉൾ-ഹഖും ബാബർ അസ്സമും ബാറ്റു ചെയ്യുന്നു. നിലവിൽ ഇമാം ഹഖ് 22 പന്തിൽ 9 റണ്ണും 16 പന്തിൽ ബാബർ 10 റണ്ണുമായി ക്രീസിൽ.
02:25 PM (IST) Feb 23
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
02:25 PM (IST) Feb 23
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം ഉള്‍ ഹഖ് പ്ലേയിംഗ് ഇലവനിലെത്തി.
02:23 PM (IST) Feb 23
വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.
02:21 PM (IST) Feb 23
കൊട്ടാരക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. കൊട്ടിയം മയ്യനാട് സ്വദേശി കാർലോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. പുനലൂരിൽ വിവാഹ സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരിയായിരുന്നു കാർലോസും ബന്ധുവായ ജാനീസ് ജോൺസണും. കൊട്ടാരക്കര വിജയ ആശുപത്രിക്ക് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി.
01:19 PM (IST) Feb 23
12:25 PM (IST) Feb 23
സ്പെയിനിലെ വലൻസിയയിൽ നടന്ന ഹൈസ്പീഡ് റേസിംഗ് ഇവന്‍റായ പോർഷെ സ്പ്രിന്‍റ് ചലഞ്ചിനിടെ തമിഴ് സൂപ്പർതാരം അജിത് കുമാറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. അജിത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര പങ്കിട്ട ഒരു വീഡിയോയില്‍ അജിത്തിന്‍റെ കാർ മുന്നിലെ നിയന്ത്രണം തെറ്റിയ കാറിന് ഇടിക്കാതിരിക്കാന്‍ തന്‍റെ വാഹനം വെട്ടിയൊടിച്ചപ്പോള്‍ രണ്ട് തവണ കറങ്ങുന്നതും കാണാം.
12:25 PM (IST) Feb 23
അവഗണനയിൽ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി.
12:23 PM (IST) Feb 23
ഇനി അനുനയനീക്കത്തിനില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. പാർട്ടിക്ക് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ എനിക്ക് എൻ്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമർശിക്കുകയും ചെയ്യുന്നു.
12:23 PM (IST) Feb 23
കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നായിരുന്നു ആരോപണം. എന്നാൽ ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി.
08:36 AM (IST) Feb 23
തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് വാലിന്‍റിന്‍. മിസോറാം സ്വദേശിയായ ലാൽസങിനെ അറസ്റ്റ് ചെയ്തു.
07:42 AM (IST) Feb 23
ചാമ്പ്യൻസ് ട്രോഫിയിൽ നിർണായക പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ദുബായിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയുടേയും പാകിസ്ഥാന്‍റെയും ആരാധകരെ തൃപ്തിപ്പെടുത്തില്ല.
07:33 AM (IST) Feb 23
ഓണറേറിയം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് രണ്ടാഴ്ച പിന്നീടുന്നു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഇല്ലാതെ തുടങ്ങിയ സമരത്തിന് വലിയ ബഹുജന പിന്തുണയാണ് കിട്ടുന്നത്.
07:33 AM (IST) Feb 23
ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങൾ രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്.
07:32 AM (IST) Feb 23
തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി.
07:32 AM (IST) Feb 23
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് വത്തിക്കാന്‍.ആരോഗ്യനില ഗുരുതരമാണെന്നും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ആരോഗ്യം വഷളായതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആസ്ത്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓക്സിജൻ നൽകേണ്ടി വന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു.