ഇന്നലെ ആശ്വാസത്തിൻറെ ദിനമായിരുന്നു. കേരളത്തിൻറെ മകൾ. അബിഗേൽ സുരക്ഷിതയായി അമ്മയുടെ കൈകളിൽ. ദി ഗ്രേറ്റ് ഭാരത്ത് റെസ്ക്യൂ. ആശങ്കകൾക്കൊടുവിൽ രാജ്യത്തിൻറെ പുത്രൻമാരായി 41 തൊഴിലാളികൾ 17 ദിവസത്തെ അതിജീവനക്കരുത്തോടെ സുരക്ഷിതരായി ടണലിൻറെ പുറത്തേക്ക്. ആശ്വാസത്തിനും ആഹ്ളാദത്തിനുമപ്പുറം നിരവധി ചോദ്യങ്ങളും ബാക്കിയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലാരെല്ലാം? നേതൃത്വം കൊടുത്ത സ്ത്രീയാര്? ലക്ഷ്യമെന്ത്? ഇപ്പോഴും ഇരുട്ടിൽ തപ്പുന്നോ പോലീസ്?
41 തൊഴിലാളികളും ഇപ്പോഴും ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ടണൽ നി്ർമ്മാണത്തിൽ ഇനിയെന്തെല്ലാം പുനർവിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കും സീൽക്യാര? നവകേരളവണ്ടിക്ക് കയറാൻ എന്തെല്ലാം ഇടിച്ചുനിരത്തും? മതിൽ, കൊടിമരം മുതൽ സ്കൂൾ കെട്ടിടം വരെ? കുടിശ്ശിക തർക്കത്തിൽ കേന്ദ്രത്തെ പഴിക്കുന്ന സംസ്ഥാന സർക്കാരിൻറെ വാദങ്ങൾ പോളിയുന്നോ?
കോടതി കയറിയപ്പോ കയ്യൊഴിഞ്ഞു. വിവാദ ബില്ലുകൾ രാഷ്ചട്രപതിക്ക്. 8 ലും തീരുമാനമായെന്ന കേരള ഗവർണ്ണറുടെ വാദം സുപ്രീം കോടതി മുഖവിലയ്ക്കെടുക്കുമോ? ഗവർണ്ണർ സർക്കാർ പോരിൽ ഇന്ന് കോടതിയിൽ നടക്കുന്നതെന്തെല്ലാം?
12:46 PM (IST) Nov 29
വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ വെഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രമൊരുങ്ങുന്നു. ശംഖുമുഖം ബീച്ചിന് സമിപത്തെ ബീച്ച് പാർക്കിലാണ് സ്ഥലമൊരുങ്ങുന്നത്. ഇവിടുത്തെ ആദ്യ വിവാഹം നാളെ നടക്കും.കടലും കടതീരത്തെ കാഴ്ചകളുമെല്ലാം മലയാളികള്‍ക്ക് പണ്ടെ പ്രിയമാണ്. സായാഹ്നങ്ങളില്‍ കടലോരത്ത് വന്നിരുന്ന കാറ്റുകൊണ്ടാല്‍ ഉള്ളിലെ സങ്കടങ്ങളെല്ലാം പറന്നുപോകുമെന്നാണ് മലയാളികളുടെ പക്ഷം. സൊറ പറഞ്ഞിരിക്കാനും പ്രണയം പങ്കുവെക്കാനുമെല്ലാം എല്ലാവരുടെയും ഇഷ്ടയിടമാണ് ബീച്ച്. അങ്ങനെ എല്ലാവരുടെയും ഫേവറിറ്റായ ബീച്ചില്‍ വിവാഹം കൂടി നടത്തിയാല്‍ എങ്ങനെയിരിക്കും?. വിദേശരാജ്യങ്ങളിലേതിനു സമാനമായാണ് തിരുവനന്തപുരത്തും അത്തരത്തിലൊരു വെഡിങ് ഡെസ്റ്റിനേഷന്‍ ഒരുക്കിയിരിക്കുന്നത്.
12:45 PM (IST) Nov 29
ഗവർണർ ബില്ലുകൾ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും
സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബില്ലുകൾ പിടിച്ചു വെച്ചതിൽ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 7 ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തല്‍ക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
12:45 PM (IST) Nov 29
രാജ്യത്തിനാകെ സന്തോഷം നൽകിയ ദിനമാണ് ഇന്നലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറത്തെ നവകേരള സദസ്സിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളികളെ തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സംഭവമാണ് ഒന്ന്. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തിയതാണ് മറ്റൊരു സന്തോഷം. കുട്ടിയെ കണ്ടെത്താൻ പരിശ്രമിച്ച പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം അറിയിക്കുകയാണ്. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. അതേ സമയം അന്വേഷണ വിവരം അപ്പപ്പോൾ കുറ്റവാളികൾക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഔചിത്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
08:05 AM (IST) Nov 29
ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പെൺകുട്ടി സഞ്ചരിച്ച ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
08:04 AM (IST) Nov 29
ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെയാണ് ഡിവിഷന്‍ ബെഞ്ച് സ്വമേധയാ നടപടി തുടങ്ങുകയായിരുന്നു. അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക.
08:02 AM (IST) Nov 29
പലസ്തീൻ ജനതയ്ക്കുള്ള പൂർണ്ണ പിന്തുണ തുടരുന്നതായി ഇന്ത്യ
പലസ്തീൻ രാഷ്ട്രത്തിനായുള്ള നയത്തിലും മാറ്റമില്ലെന്ന് ഇന്ത്യ
മധ്യേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സ്വാഗതാർഹം
ബന്ദികളെ എല്ലാം വിട്ടയക്കണമെന്നും നിലപാടെടുത്തു