Published : Jan 26, 2025, 06:34 AM ISTUpdated : Feb 06, 2025, 08:35 AM IST

Malayalam News Highlight കടുവാപ്പേടിയിൽ പഞ്ചാരക്കൊല്ലി, തെരച്ചിൽ തുടരും; ഉന്നതതല യോഗം

Summary

മാനന്തവാടിയിലെ കടുവ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗം. വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ നേതൃത്വത്തിലാണ് യോഗം. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. രാവിലെ 11ന് വയനാട് കളക്ടറേറ്റിൽ ആണ് യോഗം. ജില്ലാ കളക്ടർ, പോലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ ഉന്നത തല യോഗത്തിൽ പങ്കെടുക്കും. കടുവക്കായി ഇന്നും തെരച്ചിൽ തുടരും. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘമാണ് തെരച്ചിൽ നടത്തുക. പ്രദേശത്തു 3 കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ കടുവയെ കണ്ട മേഖലയിൽ ആർആർടി സംഘം പ്രത്യേക പരിശോധന നടത്തും. അതേസമയം ഇന്നലെ പ്രദേശത്തു സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവ ഏതു ഡാറ്റ ബേസിൽ ഉൾപ്പെട്ടതാണെന്നു തിരിച്ചറിയാനുള്ള നടപടികളും തുടരുകയാണ്.

Malayalam News Highlight കടുവാപ്പേടിയിൽ പഞ്ചാരക്കൊല്ലി, തെരച്ചിൽ തുടരും; ഉന്നതതല യോഗം

08:03 AM (IST) Jan 26

മദ്യത്തിന് വില കൂടും

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.

സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും; തീരുമാനം മദ്യ വിതരണക്കാരുടെ തീരുമാനം പരിഗണിച്ച്; വ‍ർധന 50 രൂപ വരെ

08:02 AM (IST) Jan 26

ഈ വർഷത്തെ ടിഎൻജി പുരസ്കാരം പ്രഖ്യാപിച്ചു

എഷ്യാനെറ്റ് ന്യൂസിൻ്റെ എഡിറ്റർ ഇൻ ചീഫായിരുന്ന ടി എൻ ഗോപകുമാറിന്റെ പേരിലുള്ള ടിഎൻജി പുരസ്കാര പ്രഖ്യാപിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ വെടിഞ്ഞടക്കം രക്ഷാപ്രവർത്തനം നടത്തിയവർക്കാണ് ഈ വർഷത്തെ ടിഎൻജി പുരസ്കാരം

ഈ വർഷത്തെ ടിഎൻജി പുരസ്കാരം വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക്; പുരസ്‌കാരദാനം 30 ന് കൽപ്പറ്റയിൽ