Published : Mar 16, 2025, 05:52 AM ISTUpdated : Mar 17, 2025, 12:07 AM IST

Malayalam News Live: രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാൾ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

Summary

യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ്  അമേരിക്കൻ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

Malayalam News Live: രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാൾ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

12:07 AM (IST) Mar 17

രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാൾ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

മലപ്പുറം തിരൂരിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയെയാണ് എക്സൈസ് പിടികൂടിയത്.

കൂടുതൽ വായിക്കൂ

11:38 PM (IST) Mar 16

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി; തെരച്ചിൽ തുടർന്ന് പൊലീസും നാട്ടുകാരും

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. കോവൂർ സ്വദേശി ശശി എന്നയാളാണ് വീണത്. പൊലീസും നാട്ടുകാരും ചേർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്. 

കൂടുതൽ വായിക്കൂ

11:01 PM (IST) Mar 16

താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം; 14ാം തീയതി തൃശ്ശൂരിലെ ലോഡ്ജിലെത്തി, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

താമരശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ 13 കാരി തൃശ്ശൂരിൽ എത്തിയതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 

കൂടുതൽ വായിക്കൂ

10:28 PM (IST) Mar 16

ജോത്സ്യനെ കെണിയിൽപെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; 2 പേർ കൂടി പിടിയിൽ; ഇതോടെ 5 പേര്‍ പിടിയില്‍

കൊഴിഞ്ഞാമ്പാറയിൽ ജ്യോത്സ്യനെ കെണിയിൽപെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. 

കൂടുതൽ വായിക്കൂ

09:56 PM (IST) Mar 16

ഇതുവരെ 4,32,150 വീടുകൾ പൂർത്തിയായി, 111,950 വീടുകൾ നിർമാണത്തിൽ; സമാനതകളില്ലാത്ത പദ്ധതിയാണ് ലൈഫ് എന്ന് മന്ത്രി

വലപ്പാട് ഗ്രാമ പഞ്ചായത്തിൽ സെലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം

കൂടുതൽ വായിക്കൂ

09:23 PM (IST) Mar 16

'അന്തസ്സ് ഉയർത്തിപ്പിടിച്ച് ജീവിക്കാൻ ട്രാൻസ് സമൂഹത്തിനും അവകാശമുണ്ട്', വര്‍ണപ്പകിട്ടിന് വര്‍ണാഭമായ തുടക്കം

ട്രാൻസ് സമൂഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും: മന്ത്രി ആർ ബിന്ദു, വർണ്ണപ്പകിട്ട്' ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025 ന് വർണാഭമായ തുടക്കം

കൂടുതൽ വായിക്കൂ

09:10 PM (IST) Mar 16

ക്യാൻസർ അഭ്യൂഹങ്ങള്‍ തള്ളി മമ്മൂട്ടിയുടെ ടീം, താരം ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു.

നടൻ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിആർ ടീം അറിയിച്ചു. റംസാൻ വ്രതം കാരണം സിനിമാ ഷൂട്ടിംഗിൽ നിന്ന് താൽക്കാലികമായി ഇടവേള എടുത്തതാണെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും സ്ഥിരീകരിച്ചു.

കൂടുതൽ വായിക്കൂ

09:02 PM (IST) Mar 16

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റു; മൂന്ന് പേർക്ക് പരുക്ക്; ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട് പട്ടാമ്പി എറയൂർ ക്ഷേത്ര പൂരത്തിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ

08:51 PM (IST) Mar 16

എതിരെവന്ന ബൈക്ക് ബസിലിടിച്ചു, ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുകയറി, ബൈക്ക് യാത്രികന് ദാരുണാന്ത്യം

വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 

കൂടുതൽ വായിക്കൂ

08:43 PM (IST) Mar 16

നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റന്‍ സംസ്ഥാന സര്‍ക്കാർ അടിയന്തരമായി ഇടപെടണം, കര്‍ഷകർ കനത്ത പ്രതിസന്ധിയിൽ

 ഇതിനിടെ വേനല്‍മഴ കൂടിയെത്തിയാല്‍ നെല്ല് പൂര്‍ണ്ണമായും നശിച്ച് പോകും. സംസ്ഥാന സര്‍ക്കാര്‍ പതിവുപോലെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

08:09 PM (IST) Mar 16

താമസിക്കുന്ന ഷെഡ്ഡിനടുത്ത് സ്വന്തം 'കൃഷി', 2 തൈകൾ കണ്ടെത്തി, കട്ടിലനടിയിൽ ഉപയോഗിക്കാൻ പാകമായ കഞ്ചാവ്, അറസ്റ്റ്

ഇയാൾ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു 

കൂടുതൽ വായിക്കൂ

07:48 PM (IST) Mar 16

ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കടിച്ചു; ഗൃഹനാഥൻ മരിച്ചു

ചക്ക പറിക്കുന്നതിനിടെ അപകടത്തിൽപെട്ട് ഗൃഹനാഥൻ മരിച്ചു

കൂടുതൽ വായിക്കൂ

07:31 PM (IST) Mar 16

കോമഡി ഫാമിലി ഡ്രാമ 'കോലാഹലം': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന 'കോലാഹല'ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമയാണ്.

കൂടുതൽ വായിക്കൂ

07:29 PM (IST) Mar 16

കോട്ടയത്ത് മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു; ചെവിക്ക് പിന്നിൽ ആഴത്തിൽ മുറിവ്

കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്കാണ് കുത്തേറ്റത്. 

കൂടുതൽ വായിക്കൂ

07:29 PM (IST) Mar 16

സത്യപ്രതിജ്ഞക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് കാരണമുണ്ട്, വെളിപ്പെടുത്തി മോദി; ഒപ്പം രൂക്ഷ വിമർശനവും

ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്നതടക്കമുള്ള വിമർശനമാണ് മോദി നടത്തിയത്

കൂടുതൽ വായിക്കൂ

07:20 PM (IST) Mar 16

മാസ്റ്റേഴ്‌സ് ലീഗ് ഫൈനല്‍: ഇന്ത്യക്ക് ടോസ് നഷ്ടം; സച്ചിനും ലാറയും നേര്‍ക്കുനേര്‍, മത്സരം കാണാന്‍ ഈ വഴികള്‍

ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

കൂടുതൽ വായിക്കൂ

06:58 PM (IST) Mar 16

'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി സ്റ്റാലിൻ

സംസ്ഥാന ബജറ്റ് ലോ​ഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ ആദ്യപ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. 

കൂടുതൽ വായിക്കൂ

06:44 PM (IST) Mar 16

കൊല്ലം സ്വദേശിയായ ഊബർ ഡ്രൈവർ, കൊച്ചിയിലെത്തി കറക്കം; പരിശോധയിൽ കയ്യോടെ കച്ചവടം പിടിയിൽ, 4 കിലോ കഞ്ചാവും

ഊബർ ഡ്രൈവറായ റാഷിദ് വിൽപ്പനയ്ക്കായാണ് ക‍ഞ്ചാവ് എത്തിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്

കൂടുതൽ വായിക്കൂ

06:32 PM (IST) Mar 16

ദേശീയപാത വഴി പോയാൽ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് നോക്കാതെ പോകാനാകില്ല, ആ കാഴ്ച കാണാൻ മന്ത്രിയുമെത്തി

കഞ്ഞിക്കുഴിയിലെ കർഷകരായ സുജിത്തും അജിത്തും സാനുവും ഷാജിയും ഉദയപ്പനും ഒപ്പം ചേർന്നപ്പോൾ പൂ കൃഷിയങ്ങനെ കളറായി

കൂടുതൽ വായിക്കൂ

06:31 PM (IST) Mar 16

'പ്രഭാസ് കാരണമല്ല ഇത്': രാജാ സാബ് റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു

പ്രഭാസ് നായകനായ രാജാ സാബ് സിനിമയുടെ റിലീസ് നീളുന്നു. 

കൂടുതൽ വായിക്കൂ

06:24 PM (IST) Mar 16

ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (30) മരിച്ചത്. 

കൂടുതൽ വായിക്കൂ

05:45 PM (IST) Mar 16

ഡ്രാഗൺ 25 ദിവസം കഴിഞ്ഞിട്ടും ഒഴിയാതെ ഹൗസ്ഫുള്‍ ഷോകള്‍; ഇതുവരെ യുവതാര ചിത്രം നേടിയത് !

പ്രദീപ് രംഗനാഥൻ്റെ 'ഡ്രാഗൺ' തമിഴകത്ത് തരംഗം സൃഷ്ടിക്കുന്നു. പ്രണയം, കോമഡി, ഇമോഷൻ എന്നിവയുടെ മികച്ച കോമ്പിനേഷനിലൂടെ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.

കൂടുതൽ വായിക്കൂ

05:42 PM (IST) Mar 16

പാക് അധീന ഗിൽജിത് ബാൽട്ടിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ചിനാർ ബാഗ് പാലം വലിയ ശോചനീയാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

പാലത്തിലൂടെ കടന്നുപോകുന്നവരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണി നേരിടുകയാണ്

കൂടുതൽ വായിക്കൂ

05:39 PM (IST) Mar 16

​ഗ്രാമ്പിയിലെ കടുവയെ കണ്ടെത്തിയില്ല, പുതിയ 3 കൂടുകൾ സ്ഥാപിക്കും, വനത്തിലേക്ക് പോയെന്ന് കരുതുന്നതായി വനംവകുപ്പ്

 ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു.

കൂടുതൽ വായിക്കൂ

05:37 PM (IST) Mar 16

ട്രംപ് ധീരനെന്ന് പ്രധാനമന്ത്രി മോദി; 'കരുത്ത് ഇന്ത്യയിലെ ജനം, ചെറുപ്പത്തിൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായി'

അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിലാണ് മൂന്നേകാൽ മണിക്കൂറോളമാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്

കൂടുതൽ വായിക്കൂ

05:08 PM (IST) Mar 16

15 ദിവസത്തിലൊരിക്കൽ ബെം​ഗളൂരുവിലെത്തും, 24 മണിക്കൂറിനകം തിരികെ പോകും, 6മാസം, 59 യാത്ര; പ്രതികളുടെ മൊഴി പുറത്ത്

ബെം​ഗളൂരുവിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി പിടിയിലായ 2 ദക്ഷിണാഫ്രിക്കൻ സ്ത്രീകളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്.

കൂടുതൽ വായിക്കൂ

05:06 PM (IST) Mar 16

റയല്‍ ചാംപ്യന്‍സ് ലീഗ് നേടാന്‍ സാധ്യത കുറവ്! ചാംപ്യന്‍സ് ലീഗ് വിജയികളെ പ്രവചിച്ച് സൂപ്പര്‍ കംപ്യൂട്ടര്‍

കിരീടസാധ്യതയില്‍ മുന്നില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ ബാഴ്‌സോലണ. 20.4 ശതമാനമാണ് ബാഴ്‌സയുടെ കിരീടസാധ്യത.

കൂടുതൽ വായിക്കൂ

05:01 PM (IST) Mar 16

ലോക്‌സഭാ മണ്ഡല പുനർനിർണയം: എംകെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ കേരളാ മുഖ്യമന്ത്രിയും പങ്കെടുക്കും

മണ്ഡല പുനർനിർണയ നീക്കത്തിൽ എം കെ സ്റ്റാലിന്റെ പ്രതിഷേധത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

കൂടുതൽ വായിക്കൂ

04:57 PM (IST) Mar 16

ബസ് ക്രെയിനിൽ തട്ടി, മെയിൻ റോഡിൽ 150 മീറ്റർ ദൂരത്തിൽ ഓയിൽ പടര്‍ന്നു, രണ്ട് മണിക്കൂർ പരിശ്രമത്തിൽ വൃത്തിയാക്കി

മരം മുറിച്ചുകൊണ്ടിരുന്ന ക്രയിനിൽ ബസ് തട്ടി ഓയിൽ റോഡിൽ പരന്നു, ഫയർഫോഴ്സ് ഇടപെട്ട് അപകടമൊഴിവാക്കി

കൂടുതൽ വായിക്കൂ

04:51 PM (IST) Mar 16

പാക് സൈനിക വ്യൂഹത്തിന് നേരെ ബലൂച് ഭീകരാക്രമണം, 90 സൈനികരെ വധിച്ചെന്ന് ബിഎൽഎ; നിഷേധിച്ച് പാകിസ്ഥാൻ

3 സൈനികരടക്കം 5 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യം പറയുന്നത്

കൂടുതൽ വായിക്കൂ

04:46 PM (IST) Mar 16

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 84 വിദേശികളെ നാടുകടത്തി

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍. 

കൂടുതൽ വായിക്കൂ

04:33 PM (IST) Mar 16

റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചു; കൊല്ലത്തെ മുതിർന്ന ഡോ‌ക്‌ടർക്ക് ഗുരുതര പരുക്ക്, അത്യാസന്ന നിലയിൽ

കൊല്ലത്തെ മുതിർന്ന ഡോക്‌ടർ പുഷ്‌പാംഗതന് ഇരുചക്രവാഹനം ഇടിച്ച് ഗുരുതര പരുക്ക്

കൂടുതൽ വായിക്കൂ

04:29 PM (IST) Mar 16

നെടുമങ്ങാട് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം, 10 ദിവസത്തോളം പഴക്കം; അന്വേഷണമാരംഭിച്ച് പൊലീസ്

നെടുമങ്ങാട് പറയങ്കാവ് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. 

കൂടുതൽ വായിക്കൂ

04:20 PM (IST) Mar 16

ഒലവക്കോട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഭാര്യയും ഭർത്താവും, പരുങ്ങൽ കണ്ട് പരിശോധിച്ചു, കിട്ടിയത് 9 കിലോ കഞ്ചാവ്

പ്രതികൾ ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ്  അന്വേഷണം ഊർജ്ജിതമാക്കി.

കൂടുതൽ വായിക്കൂ

04:12 PM (IST) Mar 16

കാർത്തിയുടെ 'ദില്ലി' തിരിച്ചെത്തുന്നു; കൈതി 2 ഉടൻ?

സംവിധായകൻ ലോകേഷ് കനകരാജും നടൻ കാർത്തിയും വീണ്ടും ഒന്നിക്കുന്നു. കൈതി 2 വിന്റെ സൂചന നൽകി കാർത്തിയുടെ പോസ്റ്റ്.

കൂടുതൽ വായിക്കൂ

04:03 PM (IST) Mar 16

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് ശക്തി പകരണം; പുതിയ സേനാംഗങ്ങളോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബിബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

കൂടുതൽ വായിക്കൂ

03:59 PM (IST) Mar 16

നാനിയുടെ 'ദ പാരഡൈസ്': വില്ലനായി മുന്‍കാല സൂപ്പര്‍താരം എത്തുന്നു

നാനിയുടെ പുതിയ ചിത്രം 'ദ പാരഡൈസി'ൽ മോഹൻ ബാബു വില്ലനായി എത്തുന്നു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

കൂടുതൽ വായിക്കൂ

03:50 PM (IST) Mar 16

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി എറണാകുളത്തെ കെഎസ്‌യു നേതാക്കളുടെ മർദ്ദനം; കെപിസിസി നേതൃത്വത്തിന് പരാതി

മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിന് സമീപത്ത് വച്ച് കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചു

കൂടുതൽ വായിക്കൂ

03:27 PM (IST) Mar 16

പത്താം ക്ലാസുകാരനെ കഞ്ചാവുമായി പിടികൂടിയ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ കണ്ടെത്തിയത് കഞ്ചാവ് ചെടി

പത്താം ക്ലാസുകാരനെ കഞ്ചാവുമായി പിടികൂടിയ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് ചെടി കണ്ടെത്തിയത്. 

കൂടുതൽ വായിക്കൂ

03:20 PM (IST) Mar 16

വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; ഇടിച്ചത് ധൻബാദ്-ആലപ്പി എക്‌സ്പ്രസ്; മരിച്ചയാളെ തിരിച്ചറിഞ്ഞു

തൃശ്ശൂർ വടക്കഞ്ചേരിയിൽ ട്രെയിനിന് അടിയിൽപെട്ട് കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി മിഥുൻ മരിച്ചു

കൂടുതൽ വായിക്കൂ

More Trending News