സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും, ഉഷ്ണ തരംഗ ഭീഷണി ഒഴിയുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Published : May 10, 2024, 12:39 AM IST
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും, ഉഷ്ണ തരംഗ ഭീഷണി ഒഴിയുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്. ഇന്ന് ഒരു ജില്ലയിലും നിലവിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിലും സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ചു വരെ താപനില ഉയരും. തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ ഒരു തരത്തിലുമുള്ള താപനില മുന്നറിയിപ്പില്ല എന്നത് ആശ്വാസമാണ്.

നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ 7 എണ്ണം മാത്രം! അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; 'രണ്ടാഴ്ച സമയം'

തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ്‍ വരെ താപനില ഉയരും. കൊല്ലം കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുംയ

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ  അലർട്ട്

2024 മെയ് 10 ന് തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ  ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മെയ് 09,10 തീയതികളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ