നിലപാട് വ്യക്തമാക്കി കേരള മുസ്‌ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്

Published : Apr 07, 2026, 10:10 PM IST
Kerala Muslim Jamat

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്ന സോഷ്യൽ മീഡിയ പ്രചാരണം കേരള മുസ്‌ലിം ജമാഅത്ത് തള്ളി. ഇത് സംഘടനയുടെ നയത്തിന് വിരുദ്ധമാണെന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി വ്യക്തമാക്കി

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണക്കുമെന്ന പ്രചാരണം തള്ളി കേരള മുസ്‌ലിം ജമാഅത്ത്. സമസ്‌ത സെന്ററിനറിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാനായി ചേർന്ന പാർലമെന്‍ററി സംഗമത്തിൽ ഇടത് പക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചു എന്നതായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുമായി കേരള മുസ്ലിം ജമാഅത്തിനോ സുന്നി സംഘടനകൾക്കോ ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്. ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും സംഘടനാ നയത്തിനെതിരാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് നിശബ്ദ പ്രചാരണം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്, 2500 പ്രശ്നബാധിത ബൂത്തുകളെന്ന് പൊലീസ് റിപ്പോർട്ട്
പ്രചരിപ്പിച്ചത് ബിജെപിയെന്ന് പരാതി, മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ചേർത്തുള്ള ചെന്നിത്തലയുടെ എഐ വീഡിയോ, ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു