Malayalam News Live : നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് , തലസ്ഥാനം വെള്ളക്കെട്ടായി

കൊല്ലം ചടയമം​ഗലത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർത്ഥികളെയും വിട്ടയച്ചു. യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേൾവിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണ് ഇവർ അഞ്ച് പേരും.

3:39 PM

'ബാസിതുമായി ബന്ധമില്ല, സംഘടനയുടെ പേര് പറഞ്ഞ് എത്തിയതിനാൽ താമസിപ്പിച്ചു': വിആർ സുനിൽകുമാർ

നിയമനക്കോഴ കേസിലെ പ്രതിയായ ബാസിതിന് ഹോസ്റ്റലിൽ താമസിക്കാൻ ഇടം കെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിആർ സുനിൽകുമാർ എംഎൽഎ. ബാസിതുമായി നേരിട്ട് ബന്ധമില്ല. പാർട്ടി പ്രവർത്തകർ വന്നു താമസിക്കുന്ന ഇടമാണ് എന്റെ മുറി. ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിആർ സുനിൽകുമാർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

3:39 PM

കരുവന്നൂർ തട്ടിപ്പ്: സിപിഎം ലോക്കൽ കമ്മറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ നേതാക്കൾക്ക് പങ്കെന്ന് അനിൽ അക്കര;പരാതി

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം ലോക്കൽ കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിവരെയുള്ളവരുടെ പങ്ക് തെളിഞ്ഞതായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഇഡിയുടെ 'പ്രവിഷണൽ അറ്റാച്ച്മെന്റ്’ ഓർഡറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഒത്താശ ചെയ്ത സിപിഎം ഉന്നത നേതാക്കൾക്കെതിരെയും, സിപിഎം ജില്ലാ കമ്മറ്റിക്കുമെതിരെയും കേസെടുക്കണമെന്നും അനിൽ അക്കര പറഞ്ഞു. ഇത് കാണിച്ച് പൊലീസിന് പരാതി നൽകിയതായും അനിൽ അക്കര അറിയിച്ചു. 

3:38 PM

പ്രളയത്തിന് ശേഷമുള്ള അതിശക്ത മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി; മന്ത്രി

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്ത് തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നു. പ്രളയത്തിന് ശേഷം കൂടുതൽ മഴ കിട്ടിയ സമയമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 572 പേര് ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. നഗരത്തിൽ മാത്രം 15 ക്യാമ്പുകൾ തുറന്നെന്നും മന്ത്രി പറഞ്ഞു.

3:38 PM

'സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു', ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

3:37 PM

നിയമനക്കോഴ കേസ്; നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചു, മുഖ്യ ആസൂത്രകന്‍ ബാസിതിന്‍റെ തെളിവെടുപ്പ് പൂര്‍ത്തിയായി

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകൻ ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്ത് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി.പ്രതികള്‍ ഗൂഢാലോചന നടത്തിയെന് കരുതുന്ന മഞ്ചേരി പാണ്ടിക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും സ്വകാര്യ ബാർ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. നിർണായകയമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

3:37 PM

നിയമനക്കോഴ കേസ്; മുഖ്യ ആസൂത്രകന്‍ ബാസിതിന്‍റെ തെളിവെടുപ്പ് പൂര്‍ത്തിയായി

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകൻ ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്ത് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി.പ്രതികള്‍ ഗൂഢാലോചന നടത്തിയെന് കരുതുന്ന മഞ്ചേരി പാണ്ടിക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും സ്വകാര്യ ബാർ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. നിർണായകയമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്

3:37 PM

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി, കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം

തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.

3:36 PM

ഇതുവരെയില്ലാത്ത വെള്ളപൊക്കം, കാരണം ടെക്ക്നോപാര്‍ക്ക് നിർമാണത്തിലെ അപാകതയോ?

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തിരുവനന്തപുരം ടെക്ക്നോപാര്‍ക്കിലും സമീപത്തെ അമ്പലത്തിങ്കരയിലുമുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇന്നലെ പെയ്ത കനത്ത മഴയിൽ ടെക്ക്നോപാർക്കിലും ടെക്നോപാർക്കിന് പിന്നിൽ അമ്പലത്തിങ്കരയിലെ വീടുകളിലും ലേഡീസ് ഹോസ്റ്റലിലുമാണ് വെള്ളം കയറിയത്. ടെക്നോപാർക്കിലെ പുതിയ നിർമാണപ്രവർത്തനങ്ങൾക്കായി അമ്പലത്തിങ്കരയിലൂടെ ഒഴുകുന്ന കൊച്ചുതോട് അടച്ചതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി

3:36 PM

12000ത്തിലധികം വ്യാജ പാക് പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത് സൗദി അധികൃതര്‍; പിടികൂടിയത് അഫ്‍ഗാനികളില്‍ നിന്ന്

12000ത്തില്‍ അധികം വ്യാജ പാകിസ്ഥാൻ പാസ്‌പോർട്ടുകൾ അഫ്ഗാൻ പൗരന്മാരില്‍ നിന്ന് പിടികൂടി. സൗദി അധികൃതരാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ദി എക്‌സ്പ്രസ് ട്രിബ്യൂൺ എന്ന പാക് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

3:36 PM

വൈശാഖനെ ഒഴിവാക്കി; ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു

വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്. 

3:35 PM

പോര്‍ വിളിക്കൊടുവില്‍ കൈപിടിച്ച് കുശലം പറഞ്ഞ് എം.എം മണിയും കെ.കെ. ശിവരാമനും

മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ട് പോർ വിളിക്കൊടുവിൽ എം എം മണിയും കെ കെ ശിവരാമനും കൈ കോർത്തു. ഇടുക്കി ചെറുതോണിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ സ്വീകരണത്തിന് ശേഷമാണ് കൈ പിടിച്ച് കുശലം ഇരുവരും എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും പങ്കെടുത്ത പരിപാടിക്കുശേഷമാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒന്നിച്ച് വേദിയില്‍നിന്ന് കൈപിടിച്ചിറങ്ങിയത്.

3:35 PM

'ബാക്കി പിന്നാലെ പാക്കലാം'; പോര്‍ വിളിക്കൊടുവില്‍ കൈപിടിച്ച് കുശലം പറഞ്ഞ് എം.എം മണിയും കെ.കെ. ശിവരാമനും

മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ട് പോർ വിളിക്കൊടുവിൽ എം എം മണിയും കെ കെ ശിവരാമനും കൈ കോർത്തു. ഇടുക്കി ചെറുതോണിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ സ്വീകരണത്തിന് ശേഷമാണ് കൈ പിടിച്ച് കുശലം ഇരുവരും എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും പങ്കെടുത്ത പരിപാടിക്കുശേഷമാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒന്നിച്ച് വേദിയില്‍നിന്ന് കൈപിടിച്ചിറങ്ങിയത്.

11:18 AM

ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്.

11:17 AM

തിരുവനന്തപുരത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

11:17 AM

മഴക്കെടുതി ജനങ്ങൾ ദുരിതത്തിൽ

നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തൻകോട് കരൂർ 7 വീടുകളിൽ വെള്ളം കയറി. അതുപോലെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

11:16 AM

സമസ്ത-ലീ​ഗ് തർക്കം പരിഹരിക്കാൻ ചർച്ച വേണം

 സമസ്ത - ലീഗ് തർക്കം പരിഹരിക്കാൻ ചർച്ച വേണമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ.  എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇ ടി പറഞ്ഞു. വാർത്തകളെ കണ്ടില്ലെന്ന് നടിച്ച് പോകാൻ ആകില്ല. മനസ്സ് തുറന്ന് സംസാരിക്കാൻ ലീഗ് തയ്യാറാണ്. അത്തരമൊരു മനസ്സ് സമസ്തക്കും ഉണ്ടെന്നാണ് പ്രതീക്ഷയെന്നും ഇ ടി പ്രത്യാശ പ്രകടിപ്പിച്ചു. മുസ്ലിം ലീഗിനെ മാറ്റിനിർത്തി ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കാൻ ആകില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീർ. 

11:16 AM

മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

മിൽമ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവന്നതിൽ ക്രമക്കേടെന് ഓഡിറ്റ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്നും പാൽകൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. പാൽ കൊണ്ടുവന്ന വാഹനം അധിക ദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. നഷ്ടം വന്ന പണം കരാറുകാരിൽ നിന്നും തിരിച്ചു പിടിക്കാനും ഓഡിററ് വിഭാഗം ശുപാർശ ചെയ്തു.

11:16 AM

തലസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും

തിരുവനന്തപുരത്ത് മണിക്കൂറുകളായി മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  പ്രഖ്യാപിച്ചിരിക്കുകയാണ്. 

11:15 AM

സം​ഗീതിനെ കാണാതായിട്ട് രണ്ടാഴ്ച; ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറയിൽ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം. 23 കാരൻ സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു. ചില സംശയങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

11:15 AM

ആശ്വാസ തീരത്ത് ഓപ്പറേഷൻ അജയ്

'ഓപ്പറേഷൻ  അജയ് 'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്. 

3:39 PM IST:

നിയമനക്കോഴ കേസിലെ പ്രതിയായ ബാസിതിന് ഹോസ്റ്റലിൽ താമസിക്കാൻ ഇടം കെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിആർ സുനിൽകുമാർ എംഎൽഎ. ബാസിതുമായി നേരിട്ട് ബന്ധമില്ല. പാർട്ടി പ്രവർത്തകർ വന്നു താമസിക്കുന്ന ഇടമാണ് എന്റെ മുറി. ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിആർ സുനിൽകുമാർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

3:39 PM IST:

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം ലോക്കൽ കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിവരെയുള്ളവരുടെ പങ്ക് തെളിഞ്ഞതായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഇഡിയുടെ 'പ്രവിഷണൽ അറ്റാച്ച്മെന്റ്’ ഓർഡറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തട്ടിപ്പിന് ഒത്താശ ചെയ്ത സിപിഎം ഉന്നത നേതാക്കൾക്കെതിരെയും, സിപിഎം ജില്ലാ കമ്മറ്റിക്കുമെതിരെയും കേസെടുക്കണമെന്നും അനിൽ അക്കര പറഞ്ഞു. ഇത് കാണിച്ച് പൊലീസിന് പരാതി നൽകിയതായും അനിൽ അക്കര അറിയിച്ചു. 

3:38 PM IST:

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്ത് തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നു. പ്രളയത്തിന് ശേഷം കൂടുതൽ മഴ കിട്ടിയ സമയമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 572 പേര് ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. നഗരത്തിൽ മാത്രം 15 ക്യാമ്പുകൾ തുറന്നെന്നും മന്ത്രി പറഞ്ഞു.

3:38 PM IST:

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

3:37 PM IST:

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

3:37 PM IST:

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകൻ ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്ത് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി.പ്രതികള്‍ ഗൂഢാലോചന നടത്തിയെന് കരുതുന്ന മഞ്ചേരി പാണ്ടിക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും സ്വകാര്യ ബാർ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. നിർണായകയമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

3:37 PM IST:

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകൻ ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്ത് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി.പ്രതികള്‍ ഗൂഢാലോചന നടത്തിയെന് കരുതുന്ന മഞ്ചേരി പാണ്ടിക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും സ്വകാര്യ ബാർ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. നിർണായകയമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്

3:37 PM IST:

തമിഴ്നാട് തിരുവണ്ണാമലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7പേർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.

3:36 PM IST:

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തിരുവനന്തപുരം ടെക്ക്നോപാര്‍ക്കിലും സമീപത്തെ അമ്പലത്തിങ്കരയിലുമുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇന്നലെ പെയ്ത കനത്ത മഴയിൽ ടെക്ക്നോപാർക്കിലും ടെക്നോപാർക്കിന് പിന്നിൽ അമ്പലത്തിങ്കരയിലെ വീടുകളിലും ലേഡീസ് ഹോസ്റ്റലിലുമാണ് വെള്ളം കയറിയത്. ടെക്നോപാർക്കിലെ പുതിയ നിർമാണപ്രവർത്തനങ്ങൾക്കായി അമ്പലത്തിങ്കരയിലൂടെ ഒഴുകുന്ന കൊച്ചുതോട് അടച്ചതാണ് വെള്ളം കയറാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി

3:36 PM IST:

12000ത്തില്‍ അധികം വ്യാജ പാകിസ്ഥാൻ പാസ്‌പോർട്ടുകൾ അഫ്ഗാൻ പൗരന്മാരില്‍ നിന്ന് പിടികൂടി. സൗദി അധികൃതരാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ദി എക്‌സ്പ്രസ് ട്രിബ്യൂൺ എന്ന പാക് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

3:36 PM IST:

വി.പി ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എൻ.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിതാ സഹപ്രവർത്തകയുടെ പരാതിയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് വിപി ശരത് പദവിയിലേക്കെത്തുന്നത്. 

3:35 PM IST:

മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ട് പോർ വിളിക്കൊടുവിൽ എം എം മണിയും കെ കെ ശിവരാമനും കൈ കോർത്തു. ഇടുക്കി ചെറുതോണിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ സ്വീകരണത്തിന് ശേഷമാണ് കൈ പിടിച്ച് കുശലം ഇരുവരും എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും പങ്കെടുത്ത പരിപാടിക്കുശേഷമാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒന്നിച്ച് വേദിയില്‍നിന്ന് കൈപിടിച്ചിറങ്ങിയത്.

3:35 PM IST:

മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ട് പോർ വിളിക്കൊടുവിൽ എം എം മണിയും കെ കെ ശിവരാമനും കൈ കോർത്തു. ഇടുക്കി ചെറുതോണിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ സ്വീകരണത്തിന് ശേഷമാണ് കൈ പിടിച്ച് കുശലം ഇരുവരും എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും പങ്കെടുത്ത പരിപാടിക്കുശേഷമാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒന്നിച്ച് വേദിയില്‍നിന്ന് കൈപിടിച്ചിറങ്ങിയത്.

11:18 AM IST:

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ മിഥുന്റെ അച്ഛനും അമ്മയും ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്.

11:17 AM IST:

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

11:17 AM IST:

നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തൻകോട് കരൂർ 7 വീടുകളിൽ വെള്ളം കയറി. അതുപോലെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

11:16 AM IST:

 സമസ്ത - ലീഗ് തർക്കം പരിഹരിക്കാൻ ചർച്ച വേണമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ.  എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇ ടി പറഞ്ഞു. വാർത്തകളെ കണ്ടില്ലെന്ന് നടിച്ച് പോകാൻ ആകില്ല. മനസ്സ് തുറന്ന് സംസാരിക്കാൻ ലീഗ് തയ്യാറാണ്. അത്തരമൊരു മനസ്സ് സമസ്തക്കും ഉണ്ടെന്നാണ് പ്രതീക്ഷയെന്നും ഇ ടി പ്രത്യാശ പ്രകടിപ്പിച്ചു. മുസ്ലിം ലീഗിനെ മാറ്റിനിർത്തി ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കാൻ ആകില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബഷീർ. 

11:16 AM IST:

മിൽമ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവന്നതിൽ ക്രമക്കേടെന് ഓഡിറ്റ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഇന്ദാപൂരിൽ നിന്നും പാൽകൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. പാൽ കൊണ്ടുവന്ന വാഹനം അധിക ദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. നഷ്ടം വന്ന പണം കരാറുകാരിൽ നിന്നും തിരിച്ചു പിടിക്കാനും ഓഡിററ് വിഭാഗം ശുപാർശ ചെയ്തു.

11:16 AM IST:

തിരുവനന്തപുരത്ത് മണിക്കൂറുകളായി മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  പ്രഖ്യാപിച്ചിരിക്കുകയാണ്. 

11:15 AM IST: