സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉടനീളം ജയ്ക്കിന്റെ വാഹന പര്യടനവും സിപിഎം തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെയും ഇന്നറിയാം. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകും.

01:06 PM (IST) Aug 12
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
01:06 PM (IST) Aug 12
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രമാണ് ജവാൻ. ജവാന്‍റെ ദൃശ്യങ്ങൾ ചോർന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ദൃശ്യങ്ങൾ ചോർത്തി പ്രചരിപ്പിച്ചതിന് നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി. റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് പരാതി നൽകിയിരിക്കുന്നത്.
01:06 PM (IST) Aug 12
നായയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിക്കാതെ രണ്ട് മണിക്കൂറോളം ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ, സംഭവത്തിൽ മെഡിക്കൽ കോളെജ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു.
01:05 PM (IST) Aug 12
തിരുനെൽവേലിയിൽ ദളിത് വിദ്യാർത്ഥിക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ ആയി. അറസ്റ്റിലായത് ആക്രമണത്തിനു ഇരയായ കുട്ടിയുടെ സഹപാഠിയാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. സ്കൂളിൽ ദളിത് വിദ്യാർത്ഥി നേരിട്ടത് കടുത്ത ജാതി അധിക്ഷേപവും പീഡനവുമാണെന്ന് തുറന്ന് പറഞ്ഞ് അമ്മ. ടീച്ചർ ക്ലാസെടുക്കുന്നതിനിടെ വിസിൽ അടിക്കാൻ നിർബന്ധിച്ചു. സഹപാഠികൾക്ക് സ്ഥിരമായി വെള്ളം എടുത്തു കൊടുക്കേണ്ടിവന്നിരുന്നു.
01:05 PM (IST) Aug 12
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദി കളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം.
01:04 PM (IST) Aug 12
കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരത്തെ സബ്സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. CA / ICWA /MCom / MBA (Finance ) എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
01:04 PM (IST) Aug 12
എറണാകുളം കാലടിയിൽ കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപനക്കാരന്റെ 24 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി. സങ്കടം അറിഞ്ഞെത്തിയ സമീപത്തെ വ്യാപാരി 24 ടിക്കറ്റുകളുടേയും പണം നൽകിയാണ് സാന്ത്വനിപ്പിച്ചത്. മറ്റൂർ ജംഗ്ഷനിൽ നിന്നാണ് മോഷണത്തിന്റെയും ഒപ്പം കാരുണ്യത്തിന്റെയും കാഴ്ച. കാലടി പിരാരൂർ സ്വദേശി അപ്പുവും ഭാര്യ രമയും വർഷങ്ങളായി ലോട്ടറി കച്ചവടക്കാരാണ്.
01:03 PM (IST) Aug 12
മാസപ്പടി വിവാദം താൻ സഭയിൽ ഉന്നയിക്കുമെന്ന് മറ്റ് നേതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു കുഴൽനാടൻ പോയിന്റ് ബ്ലാങ്കിൽ. കരിമണൽ കമ്പനിയിൽ നിന്നുള്ള സംഭാവന നേതാക്കൾ എതിർത്തിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ നിഷ്പക്ഷ ഇടപെടൽ വി മുരളീധരൻ ഉറപ്പ് നൽകണം. അങ്ങനെ എങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകാൻ തയ്യാറെന്നും മാത്യു കുഴൽനാടൻ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.
01:02 PM (IST) Aug 12
വിഭ്രാന്തിയിലായ സിപിഎം ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും സതീശൻ വിമർശിച്ചു. ഇക്കാരണത്താലാണ് ഉമ്മൻചാണ്ടിയുടെ ചികിത്സയെപ്പറ്റി വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
01:02 PM (IST) Aug 12
എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ കൈമാറും.