'കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല,ചുരുക്കം ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത് ': മന്ത്രി ജിആർ അനിൽ

Published : May 28, 2022, 11:46 AM IST
'കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല,ചുരുക്കം  ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത് ': മന്ത്രി ജിആർ അനിൽ

Synopsis

കാലാവസ്ഥാ വ്യതിയാനം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തിൽ  വിലക്കയറ്റമുണ്ടാക്കുന്നത് .പൊതുവിതരണ രംഗത്തെ ഇടപെടലാണ് വിലക്കയറ്റം പിടിച്ച് നിർത്തിയതെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി

തിരുവനന്തപുരം:പൊതുവിതരണ രംഗത്തെ ഇടപെടലാണ് സംസ്ഥാനത്ത്  വിലക്കയറ്റം പിടിച്ച് നിർത്തിയതെന്ന്  ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആര്‍ അനില്‍ അവകാശപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തിൽ  വിലക്കയറ്റമുണ്ടാക്കുന്നത് .കേരളത്തിലെ 500 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി . കൃത്രിമ വിലക്കയറ്റം സംസ്ഥാനത്തില്ല. കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല.ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത്. ജയ അരി റേഷൻ കടകൾ വഴി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.എഫ്സിഐ ഗോഡൗണുകളിൽ അരി എത്തി, 60 ശതമാനം റേഷൻ കടകളിലും അരി വിതരണത്തിന് എത്തും.

ഭക്ഷ്യമന്ത്രി ആന്ധ്രയിലേക്ക്

 കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങള്‍ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്.നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല . പൂഴ്ത്തി വെയ്പ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം നൽകി

വിലക്കയറ്റത്തിൽ കേന്ദ്രത്തിനുമുണ്ട് സംസ്ഥാന സർക്കാർ വിമർശനം. ഗോതമ്പ് ഒരു വർഷത്തേക്ക് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചു . 
മണ്ണെണ്ണ 40% കുറച്ചുവെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കുറ്റപ്പെടുത്തി.

Also read ;'വിലക്കയറ്റത്തിൽ ജനം വലയുന്നു, തൃക്കാക്കര ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്ന് എകെ ആന്റണി, മറുപടി നൽകി ബാലഗോപാൽ

വിലക്കയറ്റം നേരിടാൻ കേന്ദ്രത്തിന്റെ കൂടുതൽ നടപടികൾ; കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കും


ദില്ലി: രാജ്യത്ത് വിലക്കയറ്റം (price hike) നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ കേന്ദ്ര സർക്കാരിന്റെ (central govt) പരിഗണനയിൽ. കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറയ്ക്കും. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

നേരത്തെ കേന്ദ്രം ​പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. 

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും